സംസ്ഥാനത്ത് നാല് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

Editor

തിരുവനന്തപുരം: ശക്തമായ മഴ സാധ്യതയെ തുടര്‍ന്നു സംസ്ഥാനത്തെ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

സംസ്ഥാനത്താകെ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തലസ്ഥാനത്തു കോടിയേരിയുടെ പൊതുദര്‍ശനം ഒഴിവാക്കിയതില്‍ വിമര്‍ശനം

നരബലി: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ