നരബലി: രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

Editor

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ ഭാഗമായി രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ എസ്.ശശിധരനാണ് സംഘത്തിന്റെ തലവന്‍. കൊച്ചി, കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളാകും പ്രത്യേക സംഘം അന്വേഷിക്കുക. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബൈജു ജോസ്, കാലടി എസ്എച്ച്ഒ എന്‍.എ.അനൂപ് എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരാണ്. എളമക്കര പൊലീസ് സ്റ്റേഷന്‍ എസ്‌ഐ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ടി.ബി.ബിപിന്‍ എന്നിവരും സംഘത്തിലുണ്ട്. ക്രമസമാധാന വിഭാഗം എഡിജിപി അന്വേഷണത്തിനു നേരിട്ടു മേല്‍നോട്ടം വഹിക്കും.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്ത് നാല് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

‘ചതിയുടെ പത്മവ്യൂഹം’ സ്വപ്ന സുരേഷ് എഴുതിയ പുസ്തകം പുറത്തിറങ്ങി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ