സിനിമയെ വെല്ലും ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള ഇക്കഥ..
അടുര്‍: സിനിമയെ വെല്ലും ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള ഇക്കഥ. രണ്ടു സുഹൃത്തുക്കള്‍ ഒരുമിച്ച് മദ്യപിക്കുന്നു. ഒരാള്‍ കുഴഞ്ഞു വീണു മരിക്കുന്നു. ഭയന്നു പോയ വീട്ടുടമ മൃതദേഹം വീടിന് പിന്നിലെ തൈത്തെങ്ങിന്റെ ചുവട്ടില്‍ കൊണ്ടിട്ട് മണ്ണും പുല്ലും വാരിയിട്ട് ചാണക വെള്ളവും തളിക്കുന്നു. മൂന്നാം നാള്‍ ദുര്‍ഗന്ധം വമിച്ചപ്പോള്‍ നാട്ടുകാരും പൊലീസുമെത്തി മൃതദേഹം കണ്ടെടുത്തു. ഭയന്ന് ഒളിവില്‍പ്പോയ വീട്ടുടമ പിന്നീട് സ്റ്റേഷനില്‍ ഹാജരായി താന്‍ നിരപരാധിയാണെന്നും മരിച്ചത് ആരാണെന്നും വെളിപ്പെടുത്തുന്നു. എന്നാല്‍, വീട്ടുടമയുടെ മൊഴി മരിച്ചയാളുടെ ബന്ധുക്കള്‍ അംഗീകരിക്കാതെ വന്നതോടെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനം.
ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തില്‍ കഴിഞ്ഞ ബുധനാളെച രാവിലെ എട്ടരയോടെയാണ് കണ്ടത്. മുല്ലശ്ശേരില്‍ മണിയന്‍ എന്നയാള്‍ വിവരം വാര്‍ഡ് അംഗവും കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റുമായ രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് ഏനാത്ത് പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. രണ്ട് ദിവസമായി ദുര്‍ഗന്ധമുയരുന്നുണ്ടായിരുന്നെന്നു സമീപവാസികള്‍ അറിയിച്ചു.
മൃതശരീരം അഴുകി പുഴുവരിച്ച നിലയിലാണ്, ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാവികൈലി മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. അജികുമാര്‍ ഒറ്റയ്ക്കാണ് താമസം. അഥിതി തൊഴിലാളികളും മറ്റും ഈ വീട്ടിലെത്താറുണ്ട് എന്ന് പറയപ്പെടുന്നു. മൃതദേഹം കണ്ടതിന് പിന്നാലെ അജികുമാറിനെ കാണാതായി. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ മരണ കാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി.
ഈ വിവരം അറിഞ്ഞ അജികുമാര്‍ ഏനാത്ത് സ്റ്റേഷനില്‍ ഹാജരായി. മരിച്ചത് മലങ്കാവ് സ്വദേശി മോനച്ചനാണെന്ന് അജികുമാര്‍ പോലീസിനോട് പറഞ്ഞു. ഇരുവരും സുഹൃത്തുക്കളും ഒരുമിച്ച് മദ്യപിക്കുന്നവരുമാണ്. ഇടയ്ക്കിടെ മോനച്ചന്‍ അജിയുടെ വീട്ടില്‍ എത്താറുണ്ട്. അവിവാഹിതനും അലഞ്ഞു നടക്കുന്നയാളുമാണ്. മൂന്നു ദിവസം മുന്‍പ് അജിയുടെ വീട്ടില്‍ മോനച്ചനെത്തി. തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ മോനച്ചന്‍ അജിയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ചതിന് പിന്നാലെ മോനച്ചന്‍ കുഴഞ്ഞു വീണു. മദ്യപിച്ച് ബോധം പോയതാണെന്ന് കരുതി ഒരു പായ വിരിച്ച് അജി ഇയാളെ അതില്‍ കിടത്തി. പിന്നീട് പുറത്തു പോയി വന്നപ്പോള്‍ മോനച്ചന്റെ ശരീരം തണുത്തു തുടങ്ങിയിരുന്നു.
മോനച്ചന്‍ മരിച്ചു പോയെന്ന് മനസിലാക്കിയ അജി പേടിച്ചു. തുടര്‍ന്ന് മൃതദേഹം വീടിന് പിന്നിലെ പറമ്പിലെ തെങ്ങിന്‍ കുഴിയില്‍ കൊണ്ടുതള്ളി. കുറച്ച് മണ്ണും വാരി മുകളിലിട്ടു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചാണകവും കലക്കിയൊഴിച്ചു. മൃതദേഹം പൊലീസ് കണ്ടതോടെ സ്ഥലം വിടുകയായിരുന്നു അജി. മൃതദേഹം ജീര്‍ണിച്ച് തുടങ്ങിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അജിയുടെ മൊഴിപ്രകാരം മരിച്ചത് മോനച്ചന്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ക്ലൈമാക്സ് വരാനിരിക്കുന്നതേയുള്ളായിരുന്നു. ഇത് മോനച്ചനല്ലെന്ന് ബന്ധുക്കള്‍ തറപ്പിച്ചു പറഞ്ഞു. അവസാനം കണ്ടയാള്‍ എന്ന നിലയില്‍ അജിയുടെ മൊഴി പൊലീസും വിശ്വാസത്തിലെടുത്തു. തര്‍ക്കം വന്നതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധന വഴി മരിച്ചതാരെന്ന് സ്ഥിരീകരിക്കും.
Your comment?