അടൂരില്‍ എസ്.ബി.ഐയുടെ എ.ടി.എം നിലവിളശബ്ദമേയുള്ളൂ ‘നോ മണി’
അടൂര്‍: നഗരത്തില്‍ ഇടക്കിടെ അപായസൂചന പോലെയുള്ള ഒരു വലിയ ശബ്ദം കേള്‍ക്കാം. ഈ ശബ്ദം കേട്ട് ആദ്യമൊക്കെ ആളുകള്‍ പരിഭ്രാന്തരായിരുന്നു. പക്ഷെ ഇപ്പോള്‍ ഇതൊരു ശീലമായി അടൂരില്‍ എത്തുന്നവര്‍ക്ക്. അടൂര്‍ കെ.എസ്.ആര്‍.ടി.സി ജംങ്ഷനു സമീപം ബസ് ബേയിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം യന്ത്രത്തില്‍ നിന്നാണ് ഈ ശബ്ദം ഇടക്കിടെ വരുന്നത്. മാസങ്ങളായി ഈ യന്ത്രം പ്രവര്‍ത്തിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്‌നം കൂടിയാണ്. അത്യാവശ്യത്തിന് പണമെടുക്കാന്‍ ചെന്നാല്‍ നിരാശയോടെ മടങ്ങുകയാണ് എല്ലാവരുമെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. എസ്.ബി.ഐയുടെ എ.ടി.എം യന്ത്രമാണിത്. ബസ് ബേയും ഓട്ടോസ്റ്റാന്റുമുള്ളതിനാല്‍ ഈ എ.ടി.എം ജനങ്ങള്‍ക്ക് വലിയ പ്രയോജനകരമായിരുന്നു.
മുമ്പ് എസ്.ബി.ഐ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോള്‍ പ്രവര്‍ത്തിക്കാതെയിരിക്കുന്ന എ.ടി.എം യാന്ത്രമിരിക്കുന്ന കെട്ടിടത്തിലായിരുന്നു. പിന്നീട് ബാങ്ക് അടൂര്‍ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ പിന്നെ അടൂര്‍ കെ.എസ്.ആര്‍.ടി.സി ജംങ്ഷനു സമീപത്തെ ഈ എ.ടി.എമ്മിന് ബാങ്ക് അധികൃതര്‍ വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
Your comment?