എന്‍.എസ്.എസ്. സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ വിതരണം
അടൂര്‍ : എന്‍.എസ്.എസ്. അടൂര്‍ താലൂക്ക് യൂണിയനിലെ മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ധനലക്ഷ്മി ബാങ്കുമായി ചേര്‍ന്ന് എന്‍.എസ്.എസ്. കരയോഗങ്ങളിലെ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പാ വിതരണം നടന്നു. 1.73 കോടി രൂപയാണ് വിതരണം ചെയ്തത്. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും അടൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധു ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍.രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി വി.ആര്‍.രാധാകൃഷ്ണന്‍ നായര്‍, എം.എസ്.എസ്.എസ്. ട്രഷറര്‍ സി.ആര്‍.ദേവലാല്‍, എന്‍.എസ്.എസ്. ഇന്‍സ്പെക്ടര്‍ ജി.അജിത് കുമാര്‍, ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജര്‍ ഗുരുദേവ് എന്നിവര്‍ പങ്കെടുത്തു.
Your comment?