ആര്‍.എസ്.പി പത്തനംതിട്ട ജില്ലാ സമ്മേളനം അടൂരില്‍
അടൂര്‍: ആര്‍.എസ്.പി പത്തനംതിട്ട ജില്ലാ സമ്മേളനം 2022 ആഗസ്റ്റ് 27,28 തീയതികളില്‍
അടൂര്‍ എസ്.എന്‍.ഡി.പി ആഡിറ്റോറിയത്തില്‍ (പ്രൊഫ. വി. എസ്സ്. മാധവന്‍
നായര്‍ നഗര്‍) വെച്ച് നടക്കും.27 ന് ഉച്ചക്ക് 2 മണിക്ക് സമ്മേളനം ആരംഭിക്കും. 28 ന് രാവിലെ 9.30 ന്പ്രതിനിധി സമ്മേളനം നടക്കും. തിരുവല്ല, റാന്നി, കോന്നി ആറന്‍മുള, അടൂര്‍ തുടങ്ങിയ 5 നിയോജ മണ്ഡലങ്ങളില്‍ നടന്ന മണ്ഡല സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 201 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ സമ്മേളനം വൈകുന്നേരം 5.30 ന് സമാപന സമ്മേളനത്തോടെ അവസാനിക്കും.
അദ്ധ്യക്ഷത ആര്‍.എസ്സ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എക്‌സ് എം. എല്‍.എ വഹിക്കുന്ന – പ്രതിനിധി സമ്മേളനം ആര്‍.എസ്സ്.പി കേന്ദ്ര
സെക്രട്ടേറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായ ബാബു ദിവാകരന്‍ ഉദ്ഘാടനം
ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ ആര്‍.എസ്സ്.പി കേന്ദ്ര കമ്മിറ്റി അംഗം
അഡ്വ.കെ.എസ്സ്.ശിവകുമാര്‍, സംസ്ഥാന സെക്രട്ടേറിയേറ്റ്’ അംഗം അഡ്വ.പി.ജി.
പ്രസന്നകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.ജോര്‍ജ് വര്‍ഗീസ്, തോമസ്സ്
ജോസഫ്, സ്വാഗത സംഘം കണ്‍വീനര്‍ പൊടിമോന്‍ കെ.മാത്യു, മണ്ഡലം സെക്രട്ട
റിമാരായ കെ.പി. മധുസൂദനന്‍ പിളള, സജി നെല്ലുവലില്‍, ജില്ലാ എക്‌സി അംഗം
ഷാജി മുല്ലക്കല്‍, ജി.പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ആര്‍.എസ്സ്.പി ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗങ്ങളുടെ ചര്‍ച്ച
ക്കായി അവതരിപ്പിക്കും. സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ചക്ക്
ശേഷം പ്രതിനിഥി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് കേന്ദ്ര
കമ്മിറ്റി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം ആര്‍.എസ്സ്.പി സംസ്ഥാന
സെക്രട്ടേറിയേറ്റ് അംഗം അഡ്വ. റ്റി.സി.വിജയന്‍ അവതരിപ്പിക്കും. പ്രൊഫ.ഡി.
ബാബു ചാക്കോ, ആര്‍.വൈ.ഫ് ഭാരവാഹികളായ ജോയ് ജോണ്‍, അനീഷ് മുരി
ക്കനാട്ടില്‍, കുമാരി ആര്‍ രാജി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേത്വത്ത്വം നല്‍കും.
ഉച്ചക്ക് 3.30 മണിക്ക് അടുത്ത മൂന്ന് കൊല്ലത്തേക്കുളള ജില്ലാ കമ്മിറ്റി തെര
ഞെഞ്ഞെടുപ്പും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പും നടക്കും. 2022
ഒക്ടോബര്‍ മാസം 14,15,16,17 തീയതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന ആര്‍.
എസ്സ്.പി സംസ്ഥാന സമ്മേളനത്തിലേക്കും 2022 നവംബര്‍ 11,12,13 തീയതികളില്‍
ന്യൂ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ആര്‍.എസ്സ്.പി ദേശീയ സമ്മേളന
ത്തിലേക്കുംമുളള പ്രതിനിഥികളെ തെരഞ്ഞെടുക്കും.
സമാപന സമ്മേളനം മുന്‍ മന്ത്രിയും ആര്‍.എസ്സ്.പി കേന്ദ്ര സെക്രട്ടേറിയേറ്റ്
അംഗവുമായ ഷിബു ബേബി ജോണിന്റെ അദ്ധ്യക്ഷതയില്‍ കേന്ദ്ര സെക്രട്ടേ
റിയേറ്റ് അംഗമായ എം.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും ആര്‍.എസ്സ്.പി
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍.എം. ഭട്ടതിരി, കലാനിലയം രാമചന്ദ്രന്‍
നായര്‍, റ്റി.എം സുനില്‍കുമാര്‍, യു.ടി.യു.സി ജില്ലാ സെക്രട്ടറി എന്‍.സോമരാ
ജന്‍, കെ.എ.ടി.എ സംസ്ഥാന വൈസ്പ്രസിഡന്റ് ബി. ശ്രീ പ്രകാശ്, ഐക്യമഹിളാ
കമ്മിറ്റിയംഗങ്ങളായ റ്റി.കെ ശ്യാമള, ഷാഹിദാ ഷാനവാസ്,
സംസ്ഥാനമറിയം ബാബു എന്നിവര്‍ പ്രസംഗിക്കും.
Your comment?