അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ‘അഗ്‌നി രക്ഷാ’ സംവിധാനം ഇല്ല
അടൂര്‍: ഗവ.ജനറല്‍ ആശുപത്രിയുടെ ബഹുനില കെട്ടിടത്തിന് വര്‍ഷം ഇത്രയായിട്ടും അഗ്‌നി രക്ഷാ സംവിധാനം ഇല്ല എന്നത് ആശങ്കയുണര്‍ത്തുന്നു. ആകെയുള്ളത് പേരിന് അങ്ങിങ് ചിലത് വച്ചിട്ടുണ്ട് എന്നതു മാത്രം. അവസാനമായി 2014 അടൂര്‍ ഗവ.ജനറല്‍ ആശുപത്രി കെട്ടിട നിര്‍മ്മാണം അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം ലഭിക്കുന്നതിന് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസിന് അപേക്ഷ നല്‍കിയിരുന്നു. പക്ഷെ കെട്ടിട പരിശോധനയില്‍ ചില അപാകതകള്‍ ചൂണ്ടി കാണിച്ചിരുന്നു. കെട്ടിടത്തിലെ ലിഫ്റ്റുകള്‍ പണിതിട്ടില്ല, ഫയര്‍ സ്റ്റെയര്‍ എക്‌സ്റ്റേണ്‍ അല്ല, സ്റ്റെയര്‍കേസ് ഹാര്‍ഡ് റീലുകള്‍ക്ക് ഉയരം കുറവാണ് ഈ അപാകതകള്‍ പരിഹരിച്ച് വിവരം ഓഫിസില്‍ രേഖാമൂലം അറിയിക്കണമെന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് അന്ന് അറിയിച്ചിരുന്നു. പക്ഷെ ലിഫ്റ്റുകളും മറ്റു ചില സംവിധാനങ്ങളും ശരിയാക്കായെങ്കിലും ഇപ്പോഴും വലിയ പോരായ്മകള്‍ നില നില്‍ക്കുകയാണ്.
അഗ്‌നി രക്ഷാ സംവിധാനം പ്രവര്‍ത്തിക്കാനുള്ള മോട്ടോറുകള്‍ പ്രവര്‍ത്തനരഹിതമാണ്. കൂടാകെ ആശുപത്രിയുടെ പുറകില്‍ ഏതെങ്കിലും തരത്തില്‍ അത്യാഹിതമുണ്ടായാല്‍ ഫയര്‍ എഞ്ചിന്‍ വാഹനം എത്താനുള്ള സൗകര്യമില്ല. ഇതിനു കാരണം അശാസ്ത്രീയ ഷീറ്റുകള്‍ ഇറക്കിയതിനാലാണ്. ആശുപത്രിയുടെ അരികിലുള്ള ഗേറ്റിലൂടെ അത്യാവശ്യ ഘട്ടത്തില്‍ ഫയര്‍എഞ്ചിന്‍ കയറില്ല എന്നത് പ്രധാന പ്രശ്‌നമാണ്. കൂടാതെ മുമ്പ് കെട്ടിടത്തില്‍ വച്ച പല അഗ്‌നി രക്ഷാ സംവിധാനങ്ങളും മാറ്റി പുതിയത് വയ്ക്കണമെന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നത്
Your comment?