മലയെല്ലാം അവര്‍ തുരന്നെടുത്ത് കൊണ്ടുപോയി: അധികൃതര്‍ കാഴ്ചക്കാരായി
അടൂര്‍ : വസ്തുവില്‍ നിന്ന് മണ്ണ് എടുക്കുന്നതിന് ജിയോളജി വകുപ്പ് പാസ് നല്‍കുന്നത് ലോഡ് കണക്കിന് എന്നത് മാറ്റി ക്യുബിക് മീറ്റര്‍ ആക്കിയത് മണ്ണു മാഫിയായ്ക്ക് അനുഗ്രഹമാകുന്നു .നേരത്തെ ലോഡിന്റെ എണ്ണം പറഞ്ഞാണ് പാസ് ജിയോളജി പാസ് നല്കിയിരുന്നത്.
ഇപ്പോള്‍ മണ്ണ് ക്യുബിക് മീറ്റര്‍ അളവ് പറഞ്ഞാണ് പാസ്. അതിനാല്‍ അനുവദിച്ച അളവില്‍ കൂടുതല്‍ മണ്ണ് കടത്തുന്നതായി പരാതി വന്നാല്‍
പോലീസ് റവന്യൂ വിഭാഗങ്ങള്‍ക്ക് പ്രാഥമിക പരിശോധന നടത്തി നിയമ ലംഘനം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി യാണ്. അനധികൃത മണ്ണെടുപ്പ് ഉണ്ടായാല്‍ ജനങ്ങള്‍ ആദ്യം പോലീസിനെയാണ് അറിയിക്കുന്നത്. അവര്‍ വന്നു മണ്ണു കൊണ്ടു പോകുന്ന ലോറിയുടെ പാസിന്റെ എണ്ണം പരിശോധിക്കുകയായിരുന്നു ചെയ്യു ന്നത്. എന്നാല്‍ മണ്ണ് ലോഡ് കണക്കിന് എന്നു പറഞ്ഞ് പാസ് നല്കുമ്പോള്‍ അവ പരിശോധിച്ച് കൂടുതല്‍ മണ്ണ് കടത്തിയിട്ടുണ്ടോയെന്ന് മനസ്സിലാക്കാനാകും. നേരത്തെ ഒരു റോഡിന് ഒരു പാസ് എന്ന നിലയിലാണ് നല്‍കിയിരുന്നത്. ഇതാണ് ക്യുബിക് മീറ്റര്‍ അളവില്‍ ആയതിനാല്‍ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ മറ്റു വകുപ്പുകള്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. പാസ് നല്‍കുമ്പോള്‍ അനുവദിച്ചതിലും കൂടുതല്‍ താഴ്ച്ചയിലും പരപ്പിലും മണ്ണെടുത്തു മാറ്റാന്‍ കഴിയും.
ഇവ കണ്ടെത്തണമെങ്കില്‍ ജിയോളജി വകുപ്പിന് മാത്രമേ കഴിയുകയുള്ളൂ. നിയമലംഘനം കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം പോലീസിനെ വട്ടം കറക്കി ലോഡ് ഒന്നിന് പാസ് നല്‍കുന്നത് ങ്ങിയൊളജി വകുപ്പ് നിര്‍ത്തലാക്കി നെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടുന്ന ഏജന്റല്‍മാരെ സമീപിച്ചാല്‍ മാത്രമേ പാസ് വേഗം തരപ്പെടുത്തി എടുക്കാന്‍ കഴിയൂ എന്ന ആരോപണമാണ് ഉള്ളത്. മണ്ണെടുക്കുന്നതിന് നേരത്തെ നേരത്തെ രണ്ടും മൂന്നും ദിവസം ആണ് അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എട്ടും ഒമ്പതും ദിവസമാണ് അനുവദിക്കുന്നത്. അതിനാല്‍ കൂടുതല്‍ സ്ഥലത്തെ മണ്ണെടുത്ത് കൊണ്ടുപോകാന്‍ ഈ നിലപാട് മണ്ണുമാഫിയ ഏറെ സഹായകരമാണ്.
മണ്ണെടുക്കാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയാല്‍ ഓവര്‍സിയര്‍ സ്ഥലത്തെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് സെക്രട്ടറിക്ക് നല്‍കുകയും സെക്രട്ടറി ഓവര്‍സിയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍.ഒ.സി നല്‍കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ കാര്യമായ സ്ഥലപരിശോധന നടത്താറില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്‌സ് , ഓഡിറ്റോറിയം, വീട്, കട്ട കമ്പനി എന്നിവയ്ക്കായി മണ്ണെടുക്കുന്നതിന് അനുമതി ചോദിച്ചുകൊണ്ടാണ് അപേക്ഷകള്‍ നല്‍കുന്നത്. ഈ അപേക്ഷകള്‍ പരിഗണിച്ചാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നതും. മിക്കയിടങ്ങളിലും മണ്ണ് എടുത്താല്‍ പിന്നെ കെട്ടിടം വയ്ക്കല്‍ നടക്കാറില്ല. ഇത്തരത്തില്‍ അനുമതി വാങ്ങുന്നവര്‍ കെട്ടിടം വച്ചില്ലെങ്കില്‍ അത്തരക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാര്‍ ജിയോളജി വകുപ്പോ പഞ്ചായത്ത് അധികൃതരോ തയ്യാറാകുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പരിശോധന നടത്തേണ്ട ജിയൊളജി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ അത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല. പള്ളിക്കല്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ മണ്ണെടുപ്പ് നടക്കുന്നത്. ഇവിടുത്തെ ഒരുവിധപ്പെട്ട മലകള്‍ എല്ലാം തന്നെ മണ്ണുമാഫിയ ഇടിച്ചുനിരത്തി കഴിഞ്ഞു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ വയല്‍ നികത്താനും ചിറ നികത്താനും ആണ് ഇവിടെ നിന്നും മണ്ണ് കൊണ്ടു പോകുന്നത്. ഓരോ പഞ്ചായത്തിലും മണ്ണെടുക്കാന്‍ പ്രധാനപ്പെട്ട ഓരോ ഏജന്റന്‍മാര്‍ ഉണ്ടാകും. ഇവരെ സമീപിച്ചാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കുകയുള്ളൂ എന്നതാണ് സ്ഥിതി.
സാധാരണക്കാര്‍ മണ്ണെടുക്കാന്‍ അനുമതിക്ക് എത്തിയാര്‍ നിയമവും ചട്ടവും പറഞ്ഞു ജിയോളജി വകുപ്പധികൃതര്‍ അവരെ പറപ്പിക്കും . എന്നാല്‍ വന്‍കിടക്കാരും ബയോളജി വകുപ്പിലെ ഇഷ്ടക്കാരായ ഏജന്റന്‍മാരും എത്തിയാല്‍ സാധാരണക്കാരോട് പറയുന്ന നിയമവും ചട്ടവും ഉദ്യോഗസ്ഥര്‍ തന്നെ പറ പറത്തി കൈവെള്ളയില്‍ അനുമതി വെച്ചു കൊടുക്കുന്നുണ്ടെന്നാണ് ആരോപണം. ഈ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സിന്റെ ആവശ്യമായ പരിശോധനകളും കുറവാണ്. മഴ സമയത്തും മണ്ണെടുക്കാന്‍ അനുമതി നല്‍കരുതെന്ന് ദുരന്തനിവാരണ നിര്‍ദ്ദേശങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല. ഏറത്ത് പഞ്ചായത്തില്‍ മണക്കാല ഭാഗത്ത് മണ്ണെടുപ്പ് നടക്കുന്നുണ്ട്. അടൂര്‍ ബൈപ്പാസ് റോഡില്‍ പലഭാഗത്തും മണ്ണിട്ട് നികത്തുന്നു.
ഇത്തരത്തില്‍ മണ്ണിട്ടു നികത്തുന്നത് കണ്ടാല്‍ ജനം പോലീസിനെയാണ് ആദ്യം വിവരം അറിയിക്കുന്നത്. എന്നാല്‍ മണ്ണിട്ടുനികത്തുന്ന വസ്തു പാടത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണോ എന്നറിയാന്‍ റവന്യൂവകുപ്പിന് മാത്രമേ കഴിയുള്ളൂ. അതിനാല്‍ പോലീസിനേക്കാള്‍ കൂടുതല്‍ നിയമലംഘനം കണ്ടെത്താന്‍ കഴിയുന്നത് റവന്യൂവകുപ്പിന് ആണ് . ഇവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് എന്ന പരാതിയുണ്ട്. ബൈപ്പാസിന് ഇരുവശത്തുമുള്ള സ്ഥലത്തേക്ക് ലോറിയില്‍ മണ്ണ് കൊണ്ടു വരുമ്പോള്‍ ലോറിയില്‍ നിന്നും വലിയ തോതില്‍ മണ്ണ് റോഡില്‍ വീഴുന്നുണ്ട്. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. മഴ പെയ്ത തോടെ റോഡ് ചെളി നിറഞ്ഞിരിക്കുകയാണ്.
Your comment?