അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ‘ഡ്രോമാ കെയര്‍ സംവിധാനം കോമയില്‍’
അടൂര്‍: ആരോഗ്യ വകുപ്പ് മന്ത്രി ഒരു ദിവസം അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ നേരിട്ട് വന്ന് പറഞ്ഞതാണ് ഡ്രോമാ കെയര്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുമെന്ന്. പക്ഷെ ഇപ്പോഴും അല്‍പ്പ ജീവനുമായി വരുന്നവര്‍ക്ക് ആശ്വാസം നല്‍കേണ്ട ഡ്രോമാ കെയര്‍ സംവിധാനം കോമയില്‍ തന്നെ തുടരുകയാണ്. 2020 ഫെബ്രുവരി 16-ന് നാടാകെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞതാണ് ഡ്രോമാകെയറിന്റെ. ഇതു കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഡ്രോമാകെയര്‍ സംവിധാനം പേരിനു പോലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല.എം.സി,കെ.പി റോഡിനോഡ് അടുത്തു കിടക്കുന്ന ആശുപത്രിയാണ് അടൂര്‍ ഗവ.ജനറല്‍ ആശുപത്രി.
ദിവസവും നിരവധി അപകടങ്ങള്‍ നടക്കുന്ന ഈ റോഡുകളില്‍ നിന്നും പരിക്കേറ്റു വരുന്നവരെ ഗവ.ജനറല്‍ ആശുപത്രയില്‍ എത്തിച്ചാല്‍ പിന്നെ കഥ മാറി. പ്രാഥമിക ചികിത്സ നല്‍കിയാല്‍ ഉടന്‍ ഏതെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് വിടുകയാണ് പതിവ്. മുമ്പത്തെ ഈ അവസ്ഥയ്ക്കു പരിഹാരം കാണാനാണ് ട്രോമാകെയര്‍ യൂണിറ്റ് എന്ന പേരില്‍ ആശുപത്രിയിലെ ഒരു ഹാള്‍ കിടക്കകള്‍ ഉള്‍പ്പെടെ തയ്യാറാക്കിയത്. ആ കിടക്കകള്‍ ഇന്നും അവിടെയുണ്ട് എന്നതല്ലാതെ പദ്ധതി ഇന്നും നിര്‍ജ്ജീവമാണ്
അഞ്ച് കോടി 85 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സി.ടി സ്‌കാനും, ഐ. സി. യു ആംബുലന്‍സ് ഉള്‍പ്പടെ ആണ് പുതിയ ട്രോമോ കെയര്‍ സെന്റര്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്.കൂടാതെ ട്രോമാ കെയര്‍ യൂണിറ്റില്‍ ചെറിയ ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കം കിടക്കകളുള്ള ഐ.സി.യു, നിരീക്ഷണവാര്‍ഡ്,വെന്റിലേറ്റര്‍,ലാബ് അടക്കമുള്ള സൗകര്യങ്ങളും ഉണ്ട്. ട്രോമാകെയര്‍ യൂണിറ്റ് കൂടെ പ്രവര്‍ത്തന സജ്ജമായതോടെ ഗുരുതര പരിക്ക് പറ്റുന്നവരെ ഇവിടെ തന്നെ ചികിത്സിക്കാന്‍ ആകും എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. പക്ഷെ ഒന്നും നടന്നില്ല. ഡ്രോമാ കെയര്‍ സംവിധാനത്തിലേക്ക് വേണ്ട ഡോക്ടര്‍മാരുടെ അഭാവം തന്നെയാണ് പദ്ധതി പരാചയപ്പെടാന്‍ കാരണം. ഹൃദ്രോഗ വിദഗ്ദ്ധന്‍,ന്യൂറോ സര്‍ജന്‍ എന്നീ ഡോക്ടര്‍മാര്‍ ഇവിടെ അത്യാവശ്യമാണ്. ഇപ്പോള്‍ എമര്‍ജന്‍സി വിഭാഗമാണ് ഡ്രോമാകെയര്‍ സംവിധാനത്തിനായി നീക്കിയിട്ട സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്
Your comment?