ടാറിംഗ് കഴിഞ്ഞ് ഒരു മാസം: പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡ് വെട്ടി പൊളിച്ചു
അടൂര്‍ : ടൗണ്‍ റോഡ് ടാറിംഗ് കഴിഞ്ഞ് ഒരു മാസം ആയപ്പോഴേക്കും പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡ് വെട്ടി പൊളിച്ചു. സെന്‍ട്രല്‍ ജംഗ്ഷന് തെക്കുഭാ ഗത്ത് ബസ് സ്റ്റോപ്പിന് സമീപത്തായാണ് റോഡ് ഇന്നലെ വെട്ടിപൊളി ച്ചത്.ടൗണ്‍ വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ലക്ഷങ്ങള്‍ ചെല വിട്ട് ആഴ്ചകള്‍ക്കുമുമ്പ് റോഡ് ടാര്‍ ചെയ്തത്. ഇതാണ് ഇപ്പോള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം വണ്‍വേ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഈറോഡില്‍ നിന്നും പാര്‍ത്ഥസാരഥി ജംഗ്ഷന്‍ ജനറല്‍ ആശുപത്രി റോഡി ലേക്ക് കടക്കുന്ന ഉപറോഡിലും പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡ് വെട്ടി പൊളിച്ചിരുന്നു.
റോഡ് ടാറിങ് മുന്‍പായി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുകയും പൈപ്പിടലുമായി ബന്ധപ്പെട്ട ടൗണ്‍ റോഡ് ടാറിങ് വാങ്ങുകയും ചെയ്തിരുന്നു.എന്നാല്‍ ടാറിങ്ങിന് ശേഷവും പൈപ്പുകള്‍ പൊട്ടുന്നത് നഗരത്തില്‍ ഗതാഗത കുരുക്കും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിച്ചിരിക്കുകയാണ്. കോടികള്‍ ചെലവിട്ടാണ് പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കു കയും റോഡ് ടാറിങ് നടത്തുകയും ചെയ്തത്. അടൂരില്‍ മാത്രമാണ് അടിക്കടി പൈപ്പ് പൊട്ടുന്നത് . ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് അടൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ പഴകുളം ദാസന്‍ ആവശ്യപ്പെട്ടു.
Your comment?