ലോട്ടറി വിറ്റ് ലോട്ടറി വാങ്ങി: അതിലൊരെണ്ണത്തിന് ഒന്നാം സമ്മാനം

Editor

അടൂര്‍: പെയിന്റിങ് പണിയുടെ ഇടവേളകളില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇറങ്ങുകയും എടുക്കുന്ന ബുക്ക് മുഴുവന്‍ വിറ്റു തീര്‍ന്നാല്‍ ഏജന്‍സിയില്‍ നിന്ന് സ്വന്തമായി ഒരു ടിക്കറ്റ് ബുക്ക് എടുത്ത് വീട്ടില്‍ പോവുകയും ചെയ്യുന്ന ശെല്‍വരാജിനെ തേടി ഒടുവില്‍ ഭാഗ്യമെത്തി. ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കളമല കരിപ്പാല്‍ കിഴക്കേതില്‍ ശെല്‍വരാജന് (പ്രസാദ് 50) ലഭിച്ചു.

അടിസ്ഥാന പരമായി പെയിന്റിങ് ജോലിയാണ് പ്രസാദിന്. ജോലിയ്ക്കിടെ വീണു കിട്ടുന്ന ഇടവേളകളില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇറങ്ങും. ഏജന്‍സിയില്‍ നിന്ന് എടുക്കുന്ന ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ത്ത് പണം അടച്ചാല്‍ പിന്നെ അതിന്റെ കമ്മിഷന്‍ കൊണ്ട് സ്വന്തമായി ഒരു ടിക്കറ്റ് ബുക്ക് വാങ്ങും.

അങ്ങനെ ഏജന്‍സിയില്‍ നിന്നും സ്വന്തമായി വാങ്ങിയ ആറ് ഭാഗ്യക്കുറികളില്‍ ഒന്നിനാണ് സമ്മാനം കിട്ടിയത്. തലേ ദിവസം വിറ്റഴിച്ച ടിക്കറ്റിന്റെ പണം അടച്ച ശേഷം ഏനാത്ത് ജങ്ഷനിലുള്ള ഏജന്‍സിയുടെ ശാഖയില്‍ നിന്ന് ആറ് ഭാഗ്യക്കുറികള്‍ അടങ്ങുന്ന ഒരു ബുക്ക് വാങ്ങി സൂക്ഷിച്ചു. ഇതില്‍ എ.ജെ.
564713 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

നറുക്കെടുപ്പ് നടന്ന ദിവസം വിറ്റഴിച്ച ടിക്കറ്റിന്റെ മുഴുവന്‍ തുക അടച്ച ശേഷം സ്വന്തം ആവശ്യത്തിനായി അവിടെ നിന്നും ഒരേ നമ്പരിലും വ്യത്യസ്ത സീരിയല്‍ കോഡിലുമുള്ള ആറ് ടിക്കറ്റുകള്‍ വാങ്ങി വച്ചു. അതില്‍ ഒന്നാണ് സമ്മാനാര്‍ഹമായത്.

കടങ്ങള്‍ വീട്ടിയ ശേഷം മക്കളുടെ പഠനത്തിനും വീട് നവീകരണത്തിനും തുക ചെലവഴിക്കാനാണ് തീരുമാനം. സമ്മാനാര്‍ഹമായ ടിക്കറ്റ് യൂണിയന്‍ ബാങ്ക് ഏനാത്ത് ശാഖയില്‍ ഏല്‍പ്പിച്ചു. സ്ഥിരമായി ഏനാത്ത് കടയില്‍ നിന്നും ലോട്ടറി എടുത്ത് വരികയായിരുന്നു. കഴിഞ്ഞ നാലു മാസമായി ദിവസവും രണ്ട് ബുക്ക് വാങ്ങി വൈകിട്ടും രാവിലെയുമായി നടന്ന് വില്‍ക്കും. രാവിലെ വില്പനയ്ക്ക് ശേഷമാണ് ജോലിക്ക് പോകുന്നത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒരുവയസ്സുള്ള ബെല്ല എന്ന വളര്‍ത്തുനായ ഓര്‍മയായി: ജീവനുതുല്യം സ്‌നേഹിച്ച ബെല്ലയുടെ മരണകാരണം അറിയണം

മണിച്ചേട്ടന്റെ കൃഷിയിടത്തില്‍ മണി മണി പോലെ സവാള വിളയുന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015