യുക്രെയ്ന്‍ നഗരമായ മരിയുപോളില്‍ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ
കീവ് :യുക്രെയ്ന്‍ നഗരമായ മരിയുപോളില്‍ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ. തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്ന മരിയുപോളില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ യുക്രെയ്ന്‍ നീക്കം നടത്തുന്നതിനിടെയാണു മാരക ശേഷിയുള്ള രണ്ട് ബോംബുകള്‍ പതിച്ചത്. രണ്ടു ലക്ഷത്തോളം പേരാണു നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. തകര്‍ന്ന െകട്ടിടങ്ങള്‍ക്കിടയിലൂടെയും മൃതദേഹങ്ങള്‍ക്കിടയിലൂടെയും വളരെ ശ്രമകരമായാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.
കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാനാണു ശ്രമിക്കുന്നതെന്ന് ഉപപ്രധാനമന്ത്രി ഐറിന വെറെഷുക് അറിയിച്ചു. 3.5 മില്യന്‍ ജനങ്ങളാണ് യുക്രെയ്ന്‍ വിട്ടു പലായനം ചെയ്തത്. യുദ്ധം തുടങ്ങിയതു മുതല്‍ 117 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ അറിയിച്ചു. 548 സ്‌കൂളുകള്‍ തകര്‍ന്നു.
യൂറോപ്യന്‍ യൂണിയനും യുഎസും ഏര്‍പ്പെടുത്തിയ ഉപരോധം മൂലം റഷ്യ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. റഷ്യ വിചാരിച്ചപോലെയല്ല യുദ്ധം മുന്നോട്ട് പോകുന്നതെന്നും അവര്‍ നിരാശരായെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ചുരുങ്ങിയ ദിവസത്തേക്കുള്ള ഭക്ഷണവും ഇന്ധനവും മാത്രമേ റഷ്യന്‍ സൈന്യത്തിന്റെ പക്കലുള്ളുവെന്ന് യുക്രെയ്ന്‍ ആര്‍മി അറിയിച്ചു.
Your comment?