‘ഒമിക്രോണിന്റെ മകന്‍ ‘ ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം
അബുദാബി: കോവിഡിന്റെ പുതിയ വകഭേദം (ഒമിക്രോണിന്റെ മകന്‍) ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ‘മകന്‍’ (ബിഎ.2) ‘അച്ഛ’നെക്കാള്‍ (ഒമിക്രോണ്‍ -ബിഎ.1) പ്രശ്‌നക്കാരനാണെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം ശാസ്ത്രലോകം അവലോകനം ചെയ്തിട്ടില്ലെങ്കിലും പഠനഫലത്തിന്റെ വെളിച്ചത്തിലാണ് തീവ്രത കൂടിയ വകഭേദമാണ് ഒമിക്രോണിന്റെ മകനെന്ന് ഗവേഷകര്‍ സൂചിപ്പിച്ചത്.
ബിഎ.2 വൈറസുകള്‍ മൂക്കിലെ കോശങ്ങള്‍ക്കുള്ളില്‍ കടന്ന് ശക്തമായി പെരുകുമെന്ന് ഗവേഷകര്‍ പറയുന്നു. ബൂസ്റ്റര്‍ ഉള്‍പ്പെടെ മൂന്നു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും മുന്‍പ് കോവിഡ് വന്നവര്‍ക്കും ഗുരുതരമാകാനുള്ള സാധ്യതക കുറവാണ്. ഇതേസമയം ഒമിക്രോണിനെക്കാള്‍ ഗുരുതമാണെങ്കിലും ഡെല്‍റ്റാ വകഭേദം പോലെ മാരകമല്ല. ടോക്കിയോ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള ജാപ്പനീസ് ഗവേഷണ കേന്ദ്രങ്ങളാണ് പഠനം നടത്തിയത്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. സാധാരണ പിസിആര്‍ ടെസ്റ്റില്‍ ഈ വൈറസ് വകഭേദം ചിലപ്പോള്‍ കണ്ടുപിടിക്കാനാകില്ല. അതുകൊണ്ടുതന്നെ ലാബുകള്‍ക്ക് പുതിയ സംവിധാനം ഒരുക്കേണ്ടിവരും.
Your comment?