യുഎഇയില്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ വീസ പതിച്ച് നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കി
അബുദാബി: യുഎഇയില്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ വീസ പതിച്ച് നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കി. ഇനി എമിറേറ്റ്‌സ് െഎഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകള്‍ പ്രത്യേക എമിറേറ്റ്‌സ് ഐഡി ഇഷ്യു/പുതുക്കല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു.
റസിഡന്‍സിയും ഐഡിയും നല്‍കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യര്‍ഥനകളിലോ ഏകീകൃത ഫോം സേവനങ്ങള്‍ ഉപയോഗിക്കും. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്‍കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡ് ഇപ്പോള്‍ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവര്‍ത്തിക്കുന്നു.
യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്‍കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡിന്റെ പുതിയ രൂപത്തില്‍ എല്ലാം ഉള്‍പ്പെടുന്നു. ഇതിനകം ഒട്ടേറെ പേര്‍ക്ക് എമിറേറ്റ്‌സ് െഎഡിയില്‍ വീസ പതിച്ച് ലഭിച്ചിട്ടുണ്ട്. ഈ മാസം 11 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.
റസിഡന്‍സി വിശദാംശങ്ങളുള്ള സ്റ്റിക്കര്‍ പാസ്പോര്‍ട്ടില്‍ പതിക്കുന്നതിന് പകരം, എല്ലാ വിവരങ്ങളും എമിറേറ്റ്സ് ഐഡിയില്‍ സംഭരിക്കുകയാണ് ചെയ്യുന്നത്. വീസയും എമിറേറ്റ്സ് ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വളരെ കുറവായതിനാല്‍ പെട്ടെന്ന് തന്നെ എമിറേറ്റ്‌സ് െഎഡി ലഭിക്കുന്നതായി ആളുകള്‍ പറയുന്നു.
Your comment?