അടൂര്‍ നഗരത്തിലെ പല ഭാഗങ്ങളിലായ പൈപ്പ് ലൈനുകള്‍ പൊട്ടിയതോടെ നഗരത്തിലെ ടാറിംഗ് വൈകും

അടൂര്‍: നഗരത്തിലെ പല ഭാഗങ്ങളിലായ പൈപ്പ് ലൈനുകള്‍ പൊട്ടിയതോടെ നഗരത്തിലെ ടാറിംഗ് വൈകും. പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗിന് പിന്നാലെ നെല്ലിമൂട്ടിപ്പടി മുതല്‍ കരുവാറ്റാ ബൈപ്പാസ് തുടങ്ങുന്നിടം വരെ ടാറിംഗിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പൈപ്പ് പൊട്ടല്‍ പരിഹരിക്കാതെ ബി.എം & ബിസി നിലവാരത്തിലുള്ള ടാറിംഗ് നടത്താന്‍ കഴിയില്ല.
കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ പുതിയതായി സ്ഥാപിച്ച പ്രധാന പൈപ്പ് പ്രധാന ലൈനില്‍ നിന്ന് കടയിലേക്ക് വെള്ളം നല്കുന്ന പൈപ്പ് പൊട്ടിയതോടെ ഇന്നലെ റോഡ് വെട്ടിക്കുഴിച്ചെങ്കിലും നഗരസഭാ പരിധിയില്‍ ഇന്നലെ വെള്ളം വിതരണം നടത്തേണ്ടതിനാല്‍ തകരാര്‍ പരിഹരിക്കാനായില്ല. ഇപ്പോള്‍ ഒരാള്‍ താഴ്ചയിലുള്ള സമചതുരത്തിലെടുത്ത വലിയ കുഴി നിറയെ വെള്ളം കെട്ടിക്കിടക്കുകയാണ്. വഴിയാത്രക്കാര്‍ വെള്ളം കെട്ടി കിടക്കുന്ന കുഴിയില്‍ വീഴിതിരിക്കാന്‍ ചുറ്റും പൈപ്പ് കെട്ടി വച്ചിരിക്കുകയാണ്. ഇതോടെ ഈ ഭാഗത്ത് ഒരു വശത്ത് കൂടിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ഇത് ഗതാഗതകുരുക്കിനും കാരണമായി.
വണ്‍വേ റോഡ് തുടങ്ങുന്ന ഭാഗത്ത് പെട്രോള്‍ പമ്പിന് മുന്നിലും പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. റോഡിലെ കുഴികളില്‍ വെള്ളം കെട്ടി കിടപ്പുണ്ട്. ഇവിടെ റോഡിന്റെ ടാറിംഗ് ഭാഗം വെട്ടിക്കുഴിച്ചെങ്കിലെ തകരാര്‍ പരിഹരിക്കാന്‍ കഴിയു . ഇതിന് പൊതുമരാമത്തിന്റെ അനുമതികരണം. ഇതിന് കാലതാമസം നേരിടാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ടൗണ്‍ റോഡ് ടാറിംഗ് വൈകാനാണ് സാധ്യത.
കൂടാതെ പൈപ്പിടാന്‍ എടുത്ത കുഴികളുടെ മുകളില്‍ മണ്ണിട്ട ഭാഗം അപകട ഭീഷണി ഉയര്‍ത്തുകയാണ്. മണ്ണ് ശരിയായി നിരത്താത്തതിനാല്‍ നിരപ്പായ പ്രതലത്തേക്കാള്‍ റോഡിന്റെ ഒരു വശം ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇവിടെ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ കയറി മറിഞ്ഞ് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. റോഡിലൂടെയുള്ള കാല്‍ നടയാത്രയും ബുദ്ധിമുട്ടായിരിക്കുയാണ്. ഹോളിക്രോസ് ജംഗ്ഷന്‍ മുതല്‍ – കെ.എസ്.ആര്‍.ടി.സി യുംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് പ്രശ്‌നം രൂക്ഷം സാധാരണയായി റോഡ് ടാറിംഗ് ഭാഗം കഴിഞ്ഞാണ് പൈപ്പിടുന്നത്. എന്നാല്‍ ഇവിടെ റോഡിലേക്ക് കയറ്റി ടാറിംഗ് ഭാഗം ഇളക്കിയാണ് പൈപ്പിട്ടിരിക്കുന്നത്. പൈപ്പിട്ട ഭാഗം മൂട്ടിയെങ്കിലും ഇവിടെല്ലാം ആകെ കുളമായ അവസ്ഥയിലാണ്. മഴ പെയ്താല്‍ മണ്ണിട്ട ഭാഗം ചെളിക്കുളമാകും.
ഇത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുയാണ്.
Your comment?