5:32 pm - Thursday November 23, 1189

നാളെ ചവറ,കുന്നത്തൂര്‍, കൊട്ടാരക്കര റോഡിലൂടെ ‘ഒരു റോക്കറ്റ്’ വരുന്നുണ്ട്

Editor

കൊട്ടാരക്കര:ഐഎസ്ആര്‍ഒയിലേക്കുള്ള റോക്കറ്റിന്റെ ഭാഗം നാളെ കുന്നത്തൂര്‍ താലൂക്കിലൂടെ കൊട്ടാരക്കരക്ക് കൊണ്ടുപോകും.ദേശീയപാത 66 ല്‍ കൂടി വന്ന ഭാഗം ചവറപാലം കടക്കാത്തതിനാലാണ് ടൈറ്റാനിയം ജംക്ഷനിലൂടെ കിഴക്കോട്ട് കൊണ്ടുവരുന്നത്. ഇത് കൊട്ടാരക്കരയിലെത്തിച്ച് എംസി റോഡിലൂടെ തിരുവനന്തപുരത്തേക്ക് പോകുവാനാണ് ഉദ്ദേശിക്കുന്നത്.
തിരുച്ചിറപ്പള്ളി വിക്രം സാരാഭായ് സ്പേസ് സെന്ററില്‍നിന്നും ഐഎസ്ആര്‍ഒ തിരുവനന്തപുരം തുമ്പ വിക്ഷേപണ കേന്ദ്രത്തിലേക്കാണ് ഇത് കൊണ്ടുപോകുന്നത്. വിന്‍ഡ് ടണല്‍പ്രോജക്ടിന്റെ ടണല്‍ഭാഗമാണ് ഇത്. ആലപ്പുഴ ബീച്ചില്‍ മുസിരിസ് പ്രദര്‍ശനത്തിന് പഴയ പടക്കപ്പല്‍ എത്തിച്ച സ്വകാര്യഏജന്‍സിയോട് ഐഎസ്ആര്‍ഒ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് ഇത് റോഡ് മാര്‍ഗം കൊണ്ടുവരുന്ന കരാര്‍ ഏടുത്തത്.

റോഡിലെ തടസം മൂലം രാത്രികളില്‍ യാത്ര ചെയ്ത് വരികയായിരുന്നു. ടോളുകളിലെ തടസം പ്രശ്നമാണ്. റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ പ്രശ്നം മൂലമാണ് കായംകുളത്തുനിന്നും കിഴക്കോട്ടുവരുന്നത് തടസമായത്. കഴിഞ്ഞരാത്രി വെറ്റമുക്കിലെത്തിയ വാഹനം നാളെ രാവിലെ ടൈറ്റാനിയം ജംക്ഷനില്‍നിന്നും കിഴക്കോട്ട് തിരിച്ചുവിടും ഇതിന്റെ ഭാഗമായി ഗതാഗത ക്രമീകരണവും വൈദ്യുതി ലൈന്‍മുടക്കവും കേബിള്‍ ഇന്റര്‍നെറ്റ് തടസവുമുണ്ടാകാനിടയുണ്ട്. വൈദ്യുതി പൂര്‍ണമായി രാവിലെ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ക്രൈസ്തവര്‍ക്കെതിരായ അതിക്രമം ഉടന്‍ അവസാനിപ്പിക്കണം:സിപിഐ എം

പോക്‌സോ കേസുകള്‍ ഏറ്റവും കൂടുതല്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍: 24 കേസും പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ