ക്രൈസ്തവര്‍ക്കെതിരായ അതിക്രമം ഉടന്‍ അവസാനിപ്പിക്കണം:സിപിഐ എം
അടൂര്‍:രാജ്യത്താകെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കും ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും ദേവാലയങ്ങള്‍ക്കെതിരെയും സംഘടിതമായ ആക്രമണമാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ നാള്‍മുതല്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം തുടങ്ങിയിരുന്നു. തുടക്കത്തില്‍ മുസ്ലിം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയായിരുന്നു ആക്രമം. ഇന്ന് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചും ക്രിസ്തുവിന്റെ രൂപം തകര്‍ത്തും ക്രിസ്മസ് കരോളുകള്‍ക്ക് നേരെയും അക്രമം നടത്തുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുന്നതടക്കമുള്ള കൊടുംക്രൂരതകളാണ് രാജ്യമാകെ സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അസമിലും ത്രിപുരയിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അതിര്‍ത്തി ജില്ലകളിലും മതപരിവര്‍ത്തനം ആരോപിച്ച് ആര്‍എസ്എസ് അക്രമം നടത്തുന്നു.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, ബിജെപി എംപിമാര്‍, എംഎല്‍എമാര്‍, മറ്റു നേതാക്കള്‍ എന്നിവര്‍ കുടിയേറ്റവും മതപരിവര്‍ത്തനവും ജനസംഖ്യ സമവാക്യവും മാറ്റിമറിക്കുന്നു എന്നും ആരോപിച്ചാണ് രാജ്യത്ത് കലാപത്തിന് ആഹ്വാനം നല്‍കുന്നത്. സംഘടിതമായ ഈ ആക്രമണങ്ങളെ സിപിഐ എം ജില്ലാ സമ്മേളനം ശക്തമായി അപലപിച്ചു. അക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കാന്‍ വേണ്ട നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാവണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു
റബര്‍ പാര്‍ക്ക് വേണം
ജില്ലയില്‍ റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റബര്‍ പാര്‍ക്ക് ആരംഭിക്കണമെന്നും ജില്ലാ സമ്മേളനം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറില്‍ വലിയൊരു ഭാഗം പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. എന്നാല്‍ വേണ്ടത്ര റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ഇവിടെയില്ല. ജില്ലയില്‍ റബര്‍ പാര്‍ക്ക് തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ല. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുക കൂടി ചെയ്യുന്ന റബര്‍ പാര്‍ക്ക് അടിയന്തരമായി ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണം
അടിയന്തര നടപടി വേണംവന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും ജില്ലയിലെ കര്‍ഷകരെയും കാര്‍ഷികോല്‍പ്പന്നങ്ങളെയും സംരക്ഷിക്കാനും അടിയന്തര നടപടി വേണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ മലയോര പ്രദേശങ്ങള്‍ മുതല്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളായ പന്തളം പള്ളിക്കല്‍ വരെ കാര്‍ഷികമേഖലയില്‍ വന്യമൃഗ ശല്യം ഏറിയിരിക്കുകയാണ്. വനമേഖലയില്‍ വൈദ്യുതി വേലി ഉള്‍പ്പെടെ സജ്ജീകരിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും കര്‍ഷകരെയും സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Your comment?