പോക്‌സോ കേസുകള്‍ ഏറ്റവും കൂടുതല്‍ അടൂര്‍ പൊലീസ് സ്റ്റേഷനില്‍: 24 കേസും പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നും
അടൂര്‍ : കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അടൂര്‍ മുന്നില്‍ . 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ആണ് . 2021 ല്‍ ഡിസംബര്‍ 31 വരെ ആകെ അടൂരില്‍ റിപ്പോര്‍ട്ട് ചെയ്തത് 33 കേസുകളാണ് .ഇതില്‍ 16 കേസുകള്‍ നവംബറിലും 10 കേസുകള്‍ ഡിസംബറിലും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അടൂര്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയത്. 33 – ല്‍ 24 കേസും പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നുള്ളതാണന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 2020 ല്‍ അടൂരില്‍ ആകെ 17- പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 കേസും പള്ളിക്കല്‍ പഞ്ചായത്തില്‍ നിന്നുള്ളതാണ്.
കേസുകളുടെ സ്വഭാവം നോക്കുമ്പോള്‍ മൂന്ന് വയസ്സു മുതല്‍ 17 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ പല സാഹചര്യങ്ങളില്‍ പീഡനത്തിനായിട്ടുണ്ട്. അച്ഛനും , രണ്ടാനച്ചനും, സഹോദരനും, ചിറ്റപ്പനുമെല്ലാം പീഡിപ്പിചവരുടെ പട്ടികയില്‍ ഉണ്ട്.
വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയതതോടെ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ മൊബൈല്‍ പൂര്‍ണ സ്വാതന്ത്യത്തോടെ ഉപയാഗിക്കാന്‍ കിട്ടിയത് വലിയ തോതില്‍ ദുരൂപ യോഗം ചെയ്തു. ഫെയ്‌സ് ബുക്കും, വാട്ട്‌സപ്പും വഴിയുള്ള പരിചയം സുഹൃത്തായി, പ്രണയമായി മാറുകയാണ്. ഇതരത്തിലുള്ള പരിചയത്തില്‍ പള്ളിക്കല്‍ സ്വദേശിയായ +2 കാരിയുടെ വീട്ടില്‍ വന്ന് തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ യുവാവ് വന്ന് പിഡിപ്പിപ്പിട്ട് പോയതായ കേസുണ്ട്.
ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 14 വയസ്സുകാരി പീഡനത്തിരയായി 8 മാസം ഗര്‍ഭിണിയായിട്ടും വീട്ടില്‍ അമ്മ പോലും അറിഞ്ഞില്ല.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ നിയന്ത്രണം ഇല്ലാത്തതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ പേര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയാഗത്തെ കുറിച്ച് ധാരണയില്ലാത്തത് വിദ്യാര്‍ത്ഥികള്‍ മുതലെടുക്കുന്നതും , ഈ രംഗത്തെ ചതികള്‍ കാണാതെ പോകുന്നതിന് കാരണമാകുന്നു. രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്കു കള്‍, വീട്ടിലെ മറ്റ് അരക്ഷിതാവസ്ഥ, ശരിയായ ബോധവത്കരണമില്ലായ്മ എല്ലാം പോക്‌സോ കേസുകള്‍ കൂടുന്നതിന് കാരണമാകുന്നുണ്ട്.
പള്ളിക്കല്‍ പഞ്ചായത്തില്‍ കുടുംബശീ വഴി ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് നേതൃത്വം .
Your comment?