കേരള ടെക്സ്റ്റയില്‍ ഗാര്‍മന്‍സ് അസോസിയേഷന്‍ അടൂര്‍ മേഖലാ സമ്മേളനം

അടൂര്‍: കേരള ടെക്സ്റ്റയില്‍ ഗാര്‍മന്‍സ് അസോസിയേഷന്‍ അടൂര്‍ മേഖലാ സമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് കരിക്കിനേത്ത് അധ്യക്ഷനായിരുന്നു. രക്ഷാധികാരി റോജര്‍ പുളിമൂട്ടില്‍, ട്രഷറര്‍ അഖിലം അബൂബക്കര്‍ , സാഫര്‍ ഡിസൈന്‍, ഹര്‍ഷാദ് കോക്ക് ടൈല്‍, ജോര്‍ജ് കൂടല്ലി, റോഷന്‍ ജേക്കബ്, ജോര്‍ജ് ബേബി, റോജ യാഹിയ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.
മേഖലാ ഭാരവാഹികളായി സാഫര്‍ ഡിസൈന്‍ (പ്രസിഡന്റ്), അനീഷ് വിദ്യ (സെക്രട്ടറി), ഷെഫീക്ക് കൗബോയ് (ട്രഷറര്‍ ) സജീവ് രാജധാനി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. മേഖലയിലെ മുതിര്‍ന്ന വ്യാപാരികളെ സമ്മേളനത്തില്‍ ആദരിച്ചു.
Your comment?