പ്രഖ്യാപനം കഴിഞ്ഞ് നാളേറെയായങ്കിലും സഞ്ചരിക്കുന്ന മൃഗചികിത്സാ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചില്ല

അടൂര്‍: പ്രഖ്യാപനം കഴിഞ്ഞ് നാളേറെയായങ്കിലും സഞ്ചരിക്കുന്ന മൃഗചികിത്സാ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചില്ല. വെറ്റിനറി പോളീ ക്ലിനിക്കിന്റെ കീഴില്‍ സഞ്ചരിക്കുന്ന മൃഗചികിത്സാ യൂണിറ്റ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നായിരുന്നു പ്രഖ്യാപനം. ആംബുലന്‍സിന്റെ മാതൃകയിലുള്ള വാഹനമാണ് മൃഗ ചികിത്സാ യൂണിറ്റിനായി ഉപയോഗിക്കുക. വാഹനത്തില്‍ വെറ്റിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ , പോര്‍ട്ടബിള്‍ എക്‌സറേ യന്ത്രം, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് യന്ത്രം, മറ്റ് പരിശോധന സംവിധാനങ്ങള്‍ എന്നിവ ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. മൃഗചികിത്സ ആവിശ്യപ്പെടുന്ന ക്ഷീര കര്‍ഷകരുടെ വീടുകളില്‍ ഈ യൂണിറ്റ് എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കര്‍ഷകര്‍ ഇതും കാത്തിരുന്നിട്ട് നാളേറെയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചിറ്റയം ഗോപകുമാറിന്റെ വികസന പദ്ധതിയിലെ പ്രധാന ഇനമായി മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്ന പദ്ധതിയാണിത്.ആദ്യ ഘട്ടത്തില്‍ അടൂര്‍ നഗരസഭാ പരിധിയിലും തുടര്‍ന്ന് താലൂക്ക് തലത്തിലും പദ്ധതി വ്യാപിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.
Your comment?