ജല വിതരണ പൈപ്പ് മാറ്റിയിടല്‍ പൂര്‍ത്തിയായില്ല: വണ്‍ വേ റോഡ് വെട്ടിപൊളിച്ചതോടെ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ കഴിയാത്ത സ്ഥിതി

അടൂര്‍ : ജല വിതരണ പൈപ്പ് മാറ്റിയിടല്‍ പൂര്‍ത്തിയായില്ല. ഇന്നലെ ടൗണില്‍ വണ്‍വേ റോഡ് അവസാനിക്കുന്ന ഭാഗത്ത് റോഡിന്റെ ടാറിംഗ് ഭാഗം വെട്ടിക്കുഴിച്ചത് ഗതാഗത കുരുക്കിനും ഇടയാക്കി. ഏറെ തിരക്കുള്ള വണ്‍ വേ റോഡ് വെട്ടിപൊളിച്ചതോടെ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
പുതിയതായി ഇട്ട പ്രധാന പൈപ്പ് ലൈനില്‍ നിന്നും കടകള്‍ക്ക് കണക്ഷന്‍ നല്കുന്നതിനായി റോഡുകള്‍ പല ഭാഗത്തും വെട്ടികുഴിച്ചിട്ടിരിക്കുകയാണ്. ഇത്തരത്തില്‍ റോഡിലെ കുഴികള്‍ മൂലം ടൗണ്‍ റോഡ് വഴിയുള്ള ഗതാഗതം ദുരിതപൂര്‍ണ്ണമാണ്. കുഴിയില്‍ വീഴിതെ അപകടത്തില്‍ പെടാതെ ടൗണ്‍ ഒന്ന് കടന്ന് കിട്ടണമെങ്കില്‍ സര്‍ക്കസുകാരെ വെല്ലുന്ന മെയ് വഴക്കം തന്നെ വേണം..
Your comment?