എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി അഡ്വ.ആര്‍.ജയന്‍

അടൂര്‍ :എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി അഡ്വ.ആര്‍.ജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.അടൂര്‍ ഏഴംകുളം സ്വദേശിയായ ജയന്‍ സ്‌ക്കൂള്‍ വിദ്യഭ്യാസ കാലം മുതല്‍ പൊതുരംഗത്തുണ്ട്. പറക്കോട് പി.ജി.എം ബോയ്‌സ് ഹൈസ്‌കൂളില്‍ AlSF ല്‍ പ്രവര്‍ത്തനം ആരംഭിച്ച് നെടുമണ്‍ ഗവ.വി.എച്ച്.എസ് സ്‌ക്കൂള്‍ ലീഡര്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയനില്‍ അംഗം, അടൂര്‍ സെന്റ് സിറിള്‍സ് കോളേജ് യൂണിയന്‍ കൗണ്‍സിലര്‍, കേരള സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറി, AISF ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
27-ാം വയസില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. മുന്‍പ് ഏഴംകുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.നിലവില്‍ അടൂര്‍ അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, അറുകാലിക്കല്‍ ക്ഷീരോല്‍പാദക സംഘം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ പദവികള്‍ വഹിക്കുന്നു.20 വര്‍ഷമായി സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ്. അടൂര്‍ ബാറിലെ അഭിഭാഷകന്‍ കൂടിയാണ് ആര്‍.ജയന്‍
Your comment?