അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആവിശ്യത്തിന് ജീവനക്കാരോ കിടക്കളോ ഇല്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍
അടൂര്‍: ജനറല്‍ ആശുപത്രിയില്‍ ആവിശ്യത്തിന് ജീവനക്കാരോ കിടക്കളോ ഇല്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍ .ദിനം പ്രതി രണ്ടായിരത്തിലധികം പേര്‍ ചികിത്സ തേടിയെത്തുന്ന ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കാനാവിശ്യമായ കിടക്കകള്‍ ഇല്ല. ഐസോലേഷന്‍ വാര്‍ഡ്, കുട്ടികളുടെ ഐ.സി.യു, സര്‍ജറി ഐ.സി.യു എന്നിവ ക്രമീകരിച്ചതോടെ വാര്‍ഡില്‍ രോഗികളെ കടത്താന്‍ ബെഡില്ലാതായി. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.കിടക്കയില്ലാത്തതുമൂലം ഒ.പിയില്‍ ദിനം പ്രതി എത്തുന്നവരില്‍ കിടത്തി ചികിത്സ ആവിശ്യമുള്ളവരെ പ്രവേശിപ്പിക്കാന്‍ കഴിയില്ല. ആവിശ്യത്തിന് സ്ഥല സൗകര്യം ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം കിടക്കാന്‍ കിടക്കകള്‍ വേണ്ടേ ?
ആവിശ്യത്തിന് ജീവനക്കാരില്ലാ ത്തതിനാല്‍ 16 മുറികളുള്ള എച്ച്.എം.സി പേവാര്‍ഡ് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നേരത്തെ ഇവിടെ കൊവിഡ് രോഗികളെയാണ് കിടത്തിയിരുന്നത്. അവര്‍ പോയതോടെ പേ വാര്‍ഡ് മറ്റുള്ള രോഗികള്‍ക്കായി
തുറന്ന് കൊടു ക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജീവനക്കാരില്ലാത്തതാണ് ഇതിന് തടസ്സം. തിരക്കിനനു സ്യതമായി തസ്തിക അനുവദിക്കാത്തതാണ് പ്രധാന പ്രശ്‌നം. മുന്നൂറ് കിടക്കകള്‍ അനുവദിച്ചിട്ടുളള ഇവിടെ ഇപ്പോള്‍ 250 കിടക്കളേയുള്ളൂ. സ്ഥലം ഉണ്ടായിട്ടും കിടക്കകളില്ലാത്തത് മൂലം സാധാരണക്കാരായവര്‍ക്ക് കിടത്തി ചികിത്സ ലഭിക്കുന്നില്ല. മാസം മുന്നൂറ് മുതല്‍ നാനൂറ് വരെ ശസ്ത്രക്രിയകളും നൂറ്റി ഇരുപത്തിഅഞ്ചിലധികം പ്രസവങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഇവിടെ 90 സ്റ്റാഫ്‌നേഴ്‌സ് വേണ്ടിടത്ത് 65 പേരാണുള്ളത്. 40 അറ്റന്‍ന്റര്‍മാര്‍ വേണ്ടിടത്ത് 26 പേരും 35 നേഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ വേണ്ടിടത്ത് 23 പേരും മാത്രമാണുള്ളത്. രോഗികളുടെ മുറിവ് വച്ച് കെട്ടുന്നതുള്‍പ്പടെ നിരവധി ജോലികളാണ് അറ്റന്റര്‍ മാര്‍ക്കുള്ളത്.
പള്ളിക്കല്‍, ഏറത്ത്, ഏനാ ദിമംഗലം, ഏഴംകുളം, നെടുമണ്‍ , കലഞ്ഞൂര്‍ , കൂടല്‍, കടമ്പനാട്, പന്തളം, പന്തളം തെക്കേക്കര എന്നിവിടങ്ങള്ളില്‍ നിന്നും ആലപ്പുഴ ജില്ലാ അതിര്‍ത്തി പ്രദേശമായ ആദിക്കാട്ട് കുളങ്ങര, ആനയടി, കൊല്ലം ജില്ലയിലെ കുളക്കട, താഴത്ത് കുളക്കട, ഏഴാംമൈല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അടൂര്‍ പോലീസ് ക്യാമ്പിലെ ട്രെയിനികളും ഇവിടെയാണ് ചികിത്സയ്ക്കായി എത്തുന്നത്. പ്രധാന പാതയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയില്‍ അപകടങ്ങളില്‍ പരുക്കേറ്റ് എത്തുന്നവരും നിരവധിയാണ്. ഹൃദ്രോഗ സംബന്ധമായ ചികിത്സാ സംവിധാനങ്ങള്‍ ഇവിടെയില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമില്ലാത്തതിനാല്‍ ഇവിടത്തെ ട്രോമാ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം പേരി ലൊതുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നിയമാസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രോമാ കെയര്‍ ചാടിപ്പിടിച്ച് ഉത്ഘാടനം നടത്തിയെങ്കിലും പിന്നീട് യാതൊരു സംവിധാനവും ഒരുക്കിയില്ല. ട്രോമാ കെയര്‍ സെന്ററിലേക്ക് ന്യൂറോ സര്‍ജന്‍, സര്‍ജന്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍, നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ ഇതുവരെയും നിയമിച്ചിട്ടില്ല. അതിനാല്‍ അപകടങ്ങളിലും മറ്റും തലയ്ക്ക് പരിക്കേറ്റ് വരുന്നവരെ പഴയതുപോലെ മെഡിക്കല്‍ കൊളേജാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്.
അടൂര്‍ ജനറല്‍ ആശുപത്രിയിലെ എച് എം സി യുടെ പേ വാര്‍ഡ് ഉടന്‍ പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണം അടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
കോവിഡ് ഒന്നാം തരംഗം ഉണ്ടായ രണ്ട് വര്‍ഷം മുന്‍പ് കോവിഡ് രോഗികളുടെ നിരീക്ഷണത്തിനും ചികിത്സക്കുമായി ജനറല്‍ ആശുപത്രിയിലെ എച് എം സി യുടെ നിയന്ത്രണത്തിലുള്ള പേ വാര്‍ഡാണ് ക്രമീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോള്‍ കോവിഡ് ചികിത്സ യുമായി ബന്ധപ്പെട്ട ഒരു ആവശ്യങ്ങള്‍ക്കും പേ വാര്‍ഡ് ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുകയാണ് ഏകദേശം 16 ഓളം മുറികളാണ് ഇത്തരത്തില്‍ പൊതുജനത്തിന് ഒരു പ്രയോജനവും ഇല്ലാതെ അധികാരികള്‍ പൂട്ടി ഇട്ടിരിക്കുന്നത്
ഇവിടെ തന്നെയുള്ള കെ എച്ച് ആര്‍ ഡബ്ലൂ എസ് ന്റെ പേ വാര്‍ഡ് നില്‍ക്കുന്ന സ്ഥലത്ത് കിഫ്ബി പദ്ധതിയില്‍ 12.81 കോടി രൂപാ അനുവദിച്ചു പുതിയ നാല് നില കെട്ടിടം പണിയാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇതും അടച്ചിട്ടിട്ട് നാളുകളായി ജനറല്‍ വാര്‍ഡുകളിലും മറ്റും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതില്‍ അധികം കേസുകള്‍ നിലവില്‍ ആശുപത്രിയില്‍ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഇത് ഉടന്‍ ഈ വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അറിയിച്ചു
Your comment?