ഉത്ഘാടനം ചെയ്യുമെന്നവാക്ക് പാഴ് വാക്കായി: സാറേ എന്ന് തുറക്കും അടൂരിലെ ഇരട്ടപാലം
അടൂര്‍: നവംബര്‍ മുപ്പതിന് അടൂരിലെ ഇരട്ടപ്പാലം ഉത്ഘാടനം ചെയ്യുമെന്ന അധികൃതരുടെ വാക്ക് പാഴ് വാക്കായി.പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണികള്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ പൈപ്പിടലും പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണികളും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതാണ് ഉത്ഘാടനം നടക്കാതെ പോകാന്‍ കാരണം. ചെയ്ത് തീര്‍ക്കാനുള്ള പണികള്‍ , ടൗണ്‍ റോഡ് ടാറിംഗ് പാലത്തിന്റെ അനുബന്ധ പണികള്‍ ഇഴഞ്ഞുനീങ്ങുന്നത് സംബന്ധിച്ച് മംഗളം വാര്‍ത്ത നല്കയോടെ കഴിഞ്ഞ ദിവസങ്ങളില്‍ പണികള്‍ വേഗത്തിലാക്കിയെങ്കിലും ചെയ്ത് തീര്‍ക്കാന്‍ ഇനിയും നിരവധി പണികള്‍ ബാക്കി നില്‍ക്കെയാണ്. ഒന്നാമത്തെ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് പാലത്തോട് ചേര്‍ന്ന ഭാഗത്ത് മെറ്റല്‍ നിരത്തി നിരപ്പാക്കാനുണ്ട്.
കൂടാതെ ഇരു പാലങ്ങളുടേയും അപ്രോച്ച് റോഡുകള്‍ ഒന്നു പോലും ടാറിംഗ് നടത്താന്‍ കഴിയും വിധം പണികള്‍ എര്‍ത്തീകരിച്ചിട്ടില്ല.നടപ്പാത സ്ലാബിടല്‍, പാലത്തിന്റെ അപ്രോച്ച് റോഡില്‍ വാഹന ഗതാഗതത്തിന് തടസമായി നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിക്കല്‍ , സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ നെല്ലിമൂട്ടിപ്പടി വരെയുള്ള ഭാഗത്തെ റോഡ് കൈയ്യേറ്റം ഒഴുപ്പിച്ച് കരുവാറ്റാ പള്ളി മുതല്‍ എം.സി റോഡ് വരെ ദേശീയ നിലവാരത്തില്‍ ടാറിംഗ് , ഓടകളുടെ നിര്‍മ്മാണം, നഗരസൗന്ദര്യവല്ക്കരണ പദ്ധതികള്‍, സെന്‍ ട്രല്‍ ജംഗ്ഷനിലെ മൂന്നിടത്തെ ഐലന്റുകളുടെ നിര്‍മ്മാണം. പാര്‍ക്കിംഗ സൗകര്യം ക്രമീകരിക്കല്‍ , പാര്‍ത്ഥസാരഥി ജംഗ്ഷന്‍ -വട്ടത്തറപ്പടി ഉപ റോഡ് വികസനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇനി പൂര്‍ത്തിയാക്കാനുണ്ട്. പാലത്തിലെ കൈവരിയുടെ സിമന്റ് പ്ലാസ്റ്ററിംഗ് നടത്താതെ കൈവരിയില്‍ വെള്ളയടിച്ചു കഴിഞ്ഞു. 2018 ലാണ് പാലത്തിന്റെ നിര്‍മ്മാണ ഉത്ഘാടനം നടന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റയം ഗോപകുമാറിന്റെ വികസന പദ്ധതിയിലെ പ്രധാന ഇനമായിരുന്നു 11 കോടിയുടെ ഇരട്ടപ്പാലവും അനുബന്ധ പദ്ധതികളും
Your comment?