കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ തെരുവുനായ ആക്രമണം: പത്തിലധികം പേര്‍ക്ക് കടിയേറ്റു
കോന്നി: കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ തെരുവുനായ ആക്രമണം. പത്തോളം പേര്‍ക്ക് കടിയേറ്റു. പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. കലഞ്ഞൂര്‍ ഭാഗത്താണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. സാരമായി പരുക്കേറ്റ പത്ത് പേര് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വകയാര്‍ സ്വദേശികളായ തോമസ് വര്‍ഗീസ്(69), ജിത്തു മിനി വര്‍ഗീസ് (21), കലഞ്ഞൂര്‍ സ്വദേശികളായ ജ്യോതികുമാര്‍(57), വൈഗ(13), രാജന് നായര്‍, കോന്നി സ്വദേശികളായ അനില്‍കുമാര്‍(59), അതിരുങ്കല്‍ സ്വദേശി രാധ(62), കൂടല്‍ സ്വദേശി സിദ്ധാര്‍ത്ഥ് വിനോദ് (21), പത്തനംതിട്ട സ്വദേശി ദേവൂട്ടി, അന്യ സംസ്ഥാന തൊഴിലാളിയായ അജാസ് റഹ്മാന്(50) എന്നിവരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. നായക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നതിനാല്‍ എല്ലാവര്ക്കും പ്രതിരോധ വാക്സിന് നല്കി.
Your comment?