അടൂര്‍ നഗരത്തിലെ ഇരട്ടപ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ടൗണ്‍ റോഡ് ടാറിംഗ് നടത്താന്‍ വൈകും: അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടല്‍ ഇല്ലാത്തത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മെല്ലെ പോകാന്‍ ഇടയാക്കിയതായി ആരോപണം
അടൂര്‍: നഗരത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റി 100 ദിവസത്തെ സാവകാശം ആവിശ്വപ്പെട്ടതോടെ ഇരട്ടപ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ടൗണ്‍ റോഡ് ടാറിംഗ് നടത്താന്‍ വൈകും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും മെല്ലെ പോക്കുമാണ് പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാനും നഗരസൗന്ദര്യവല്ക്കരണ പദ്ധതി പെരുവഴിയിലാകാനും ഇടയാക്കിയത്.
കഴിഞ്ഞ ദിവസം കളക്ട്രേറ്റില്‍ നടന്ന യോഗത്തിലാണ് പൈപ്പിടല്‍ ക ണക്ഷന്‍ നല്കല്‍ എന്നിവയ്ക്ക് വാട്ടര്‍ അതോററ്ററി 100 ദിവസത്തെ സമയം ചോദിച്ചിരിക്കുന്നത്. ഇതോടെ പാലം തുറന്ന് കൊടുക്കാന്‍ കുറഞ്ഞത് അടുത്ത മാര്‍ച്ച് വരെ കാത്തിരിക്കേണ്ടിവരും. പൈപ്പിടല്‍ ഉള്‍പ്പടെയുള്ള പണികള്‍ക്ക് ഒച്ചിഴയും വേഗമാണെന്ന് പൊതുവെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ടൗണില്‍ പൈപ്പ് മൂടിയ ഭാഗം ശരിയായി നിരപ്പാക്കാത്തതിനാല്‍ ടൗണ്‍ ഭാഗത്ത് ചെളിവെള്ളം കെട്ടികിടന്ന് ആകെ കുളമായി ചെളിവെള്ളം കെട്ടി കിടക്കുന്നത് വ്യാപാരികള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ കടകള്‍ക്ക് പുതിയ കണക്ഷന്‍ നല്കുന്ന പണികളാണ് ബാക്കി നില്‍ക്കുന്നത്. ഈ പണികള്‍ പൂര്‍ത്തീകരിച്ച ശേഷം പൈപ്പിടാന്‍ ള്ളക്കിയ റോഡിന്റെ ഭാഗം ഉറപ്പിച്ച ശേഷമേ ദേശീയ നിലവാരത്തില്‍ ടാറിംഗ് നടത്താന്‍ കഴിയൂ. ഇളക്കിയ റോഡിന്റെ ഭാഗം ഉറപ്പിച്ച് ടാറിംഗ് നടത്താന്‍ അഞ്ചര കോടി രൂപ പി.ഡ ബ്ലൂ ഡിക്ക് നല്കിയതായി വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാട്ടര്‍ അതൊററ്ററി കെ.പി. റോഡില്‍ ഹോളീ ക്രോസ് മുതല്‍ പാലത്തിന്റെ ഇരുവശവുമാണ് പൈപ്പ് മാറ്റിയത്. ഇട്ട പൈപ്പ് നാല് തവണ പൊട്ടുകയും ചെയ്തിരുന്നു. പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ കരുവാറ്റ പള്ളി മുതല്‍ നെല്ലിമൂട്ടിപ്പടി വരെ ടൗണ്‍ റോഡ് നവീകരിച്ച് ടാറിംഗ് നടത്താന്‍ കഴിയൂ.
നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടാമത്തെ പാലത്തിന്റെ അപ്രോച്ച് റോഡ് കടന്നുപോകുന്ന ഭാഗത്തെ ഇലക്ട്രിക് പോസ്റ്റമാറ്റാനും നടപടിയില്ല. ആദ്യം നിര്‍മ്മിച്ച പാലത്തിന്റെ അപ്രോച് റോഡ് കടന്ന് പോകുന്ന ഭാഗത്തെ മരങ്ങള്‍ മുറിച്ച് നീക്കാന്‍ പി.ഡബ്ലൂ ഡി സോഷ്യല്‍ ഫോറസ്റ്ററിയുടെ അനുമതിക്കായി അപേക്ഷ നല്കിയിക്കുയാണ്.
സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ നെല്ലിമൂട്ടിപ്പടി വരെ മുള്ളിടത്തെ റോഡ് കൈയ്യേറ്റം ഒഴിപ്പിച്ചിട്ടുമില്ല. വലിയ തോടിന് കുറുകെ 25 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ രീതിയിലുമാണ് ഇരുപാലങ്ങള്‍ നിര്‍മ്മിച്ചത്. ഇതും ഓടകളുടെ നിര്‍മ്മാണം നഗരസൗന്ദര്യവല്ക്കരണ പദ്ധതി സെന്‍ട്രല്‍ ജംഗ്ഷനിലെ മൂന്ന് ഐലന്റുകളും പാര്‍ക്കിംഗ് സൗകര്യവും ടൗണ്‍ റോഡ് ടാറിംഗുമൊക്കെ നടത്തുന്നതിന് 11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഫണ്ട് ഉണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടല്‍ ഇല്ലാത്തത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മെല്ലെ പോകാന്‍ ഇടയാക്കിയതായി ആരോപണം ഉണ്ട്.
Your comment?