തുക അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭാ സ്റ്റേഡിയ നിര്‍മ്മാണം ഇഴയുന്നു
അടൂര്‍: തുക അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭാ സ്റ്റേഡിയ നിര്‍മ്മാണം ഇഴയുന്നു. 2017 ലെ ബജറ്റില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് തുക അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ കിഫ്ബി പദ്ധതി പ്രകാരം അനുവദിച്ച 10 കോടി രൂപ ചിലവിട്ട് ആണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ ഉത്ഘാടനം കഴിഞ്ഞിട്ടും പണി ഇഴയുകയാണ്. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ വികസന പദ്ധതിയിലെ പ്രധാനയിനമായ സ്റ്റേഡിയ നിര്‍മ്മാണം അനന്തമായി നീളുകയാണ്.
ഇവിടെ രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക്ക് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്റ്റെഡിയത്തിനായി ഏറ്റെടുത്ത 4.5 ഏക്കര്‍ സ്ഥലത്ത് ആദ്യ ഘട്ടത്തില്‍ ഫുട്‌ബോള്‍ കോര്‍ട്ടാക്കുന്നത് ഗാലറിയും ശുചി മുറി, വിശ്രമമുറി എന്നിവയും പദ്ധതിയില്‍ ഉണ്ട്. പുതുവാക്കല്‍ ഏലായിലാണ് സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്തത് ഇതില്‍ കുറച്ച് സ്ഥാലം വെറ്റിനറി പോളിക്ലിനിക്ക് , കൃഷി ഭവന്‍ എന്നിവയ്ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വിട്ട് നല്കിയിരുന്നു. സ്റ്റേഡിയത്തിനായുള്ള സ്ഥലത്തിന്റെ മുക്കാല്‍ ഭാഗവും കാടുകയറി കിടക്കുകയാണ്. ബാക്കി വരുന്ന സ്ഥലം ചെളിനിറഞ്ഞ അവസ്ഥയിലുമാണ്. നഗരസഭ കേരളോത്സവം ഉള്‍പ്പടെയുള്ള പരിപാടികള്‍ പോലും നടത്താന്‍ ഇടമില്ലാത്തപ്പോഴാണ് നഗരസഭാ സ്റ്റേഡിയം പണി ഇഴയുന്നത്.
Your comment?