അടൂര്‍ ജനറല്‍ ആശുപത്രിയിലെ ട്രോമാകെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം പേരിലൊതുങ്ങുന്നു
അടൂര്‍: ഉത്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും അടൂര്‍ ജനറല്‍ ആശുപത്രിയിലെ ട്രോമാകെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം പേരിലൊതുങ്ങുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ജീ വനക്കാരുമില്ലാത്തതിനാല്‍ സെ ന്ററിന്റെ പ്രവര്‍ത്തനം ഏറെക്കു റെ നിലച്ച മട്ടാണ്. ലോകാരോഗ്യ സംഘടനയുടെ സഹായമായി കെ.എസ്.റ്റി.പി വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് പഴയ ജനറല്‍ വാര്‍ഡ് പ്രവര്‍ത്തിച്ച കെട്ടിടം മോ ടി പിടിപ്പിച്ച് ഡ്രോമാ കെയര്‍ സംവിധാനം ഒരുക്കിയത്. 24 മണിക്കൂറാണ് ഇതിന്റെ പ്രവര്‍ത്തനം. ട്രോമാ കെയര്‍ സെന്ററിലേക്ക് ന്യൂറോ സര്‍ജന്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാര്‍, നേഴ്‌സുസുമാര്‍ എന്നിവരെ നിയമിച്ചെങ്കിലേ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയു.എം.സി.റോഡിന്റെ സമീപത്താ യതിനാല്‍ അപകടങ്ങളില്‍ പെട്ട് തലയ്ക്ക് ഗുരുതര പരിക്ക് ഏല്ക്കുന്നവരെ അടിയന്തിര ചികിത്സ ലഭ്യമാക്കാനാണ് കോടികള്‍ ചിലവിട്ട് ട്രോമ കെയര്‍ സംവിധാനം അനുവദിച്ചത്.
ഇപ്പോള്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരെ പഴയതുപോലെ തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് അയയ്ക്കുന്നത്. ഇതുമൂലം മണിക്കൂറുകള്‍ യാത്ര ചെയ്‌തെങ്കില്‍ മാത്ര മേ വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ. ഇത് മൂലം തിരക്കുള്ള റോഡിലൂടെ ഏറെ സമയമെടുത്ത് ഏറെ ദൂരയുള്ള മെഡിക്കല്‍ കോളേജുകളില്‍ എത്തിക്കേണ്ടതിനാല്‍ രോഗികള്‍ യഥാസമയം അടിയന്തിര ചികിത്സ കിട്ടാ തെ മരിക്കാനുള്ള സാധ്യത ഏറെ യേറെയാണ്. ഡെപ്യൂട്ടി സ്പീക്കര്‍
ചിറ്റയം ഗോപകുമാറിന്റെ വികസന പദ്ധതിയിലെ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പദ്ധതികൂടിയായിട്ടും ആവിശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ട്രോമാ കെയര്‍ സെന്റര്‍ പൂര്‍ണസജ്ജമാണെന്ന ധാരണയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അപ കടത്തില്‍ പെടുന്നവരേയും കൂടാതെ മറ്റ്ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന തലയ്ക്ക് പരുക്കേറ്റ വരെ ഇവിടേക്ക് റഫര്‍ ചെയ്യാറു ണ്ട്. പരുക്കേറ്റവര്‍ ഇവിടെ എത്തുമ്പോള്‍ മാത്രമാണ് ട്രോമാ കെയര്‍സെന്ററിന്റെ അവസ്ഥ പരിതാപകരമാകണെന്നറിയുന്നത്. ഇതോടെഇവിടെ നിന്നും തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്യേണ്ടതായി വരുന്നു. ഇത് കാരണം രോഗികള്‍ക്ക് അടിയന്തിര ചികിത്സ ലഭിക്കേ ണ്ട വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്.
കെ.പി. റോഡ്, എം.സി റോഡ്, ചവറ -അടൂര്‍ – പത്തനംതിട്ട റോഡുകളുടെ സംഗമ സ്ഥലം കൂടിയായ ഇവിടെയും സമീപ സ്ഥ ലങ്ങളിലും വാഹന അപകടങ്ങള്‍ഏറെയാണ്. ഇത്തരത്തില്‍ പരുക്കേല്ക്കുന്നവരെയും പ്രത്യേകിച്ച് തലയ്ക്ക് പരുക്കേല്ക്കുന്നവരേയും ചികിത്സിക്കാന്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമായ സൗജ ന്യ ചികിത്സ ലഭ്യമാക്കാന്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സംവിധാ നത്തിന്റെ പ്രവര്‍ത്തനം പേരിലൊതുങ്ങിയതോടെ പഴയത് പോലെദൂരെയുള്ള മെഡിക്കല്‍ കോളേജുകളേയോ അല്ലെങ്കില്‍സ്വകാര്യ ആശുപത്രികളേയോ അഭയം പ്രാപിക്കേണ്ടിവരും.
Your comment?