ശ്രീമൂലം ആധുനിക മാര്‍ക്കറ്റ്; നിര്‍മ്മാണ ഉദ്ഘാടനം
അടൂര്‍: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്രീമൂലം മാര്‍ക്കറ്റ് ആധുനിക സംവിധാനത്തിലാക്കുന്നു. കിഫ്ബി ഫണ്ട് രണ്ട് കോടി 32 ലക്ഷം രൂപ വിനിയോഗിച്ച് 22 മുറികള്‍ മുറികളുള്ള കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കുന്നത്.
ചില്ലിംങ് പ്ലാന്റ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിന്റെ തീരദേശ കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷ്സ്റ്റാള്‍,വെജിറ്റബിള്‍ സ്റ്റാള്‍,ശൗചാലയം,മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവ ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയമാണ് വരുന്നത്.
മത്സ്യം വില്‍ക്കാനുള്ള സൗകര്യത്തിനൊപ്പം അത് സൂക്ഷിക്കാനുള്ള ചില്ലിംങ് പ്ലാന്റും ഇവിടെ സജ്ജമാക്കും. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം വെള്ളിയാഴ്ച 4.30-ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംങ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. പത്ത് മാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തികരിക്കാന്‍ കരാര്‍ വച്ചിരിക്കുന്നതെന്ന് അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി,വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്,വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അജി പാണ്ടിക്കുടി,വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ എം.അലാവുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Your comment?