ഉറ്റവര്‍തേടിയെത്തിയില്ല… ഭര്‍ത്താവ് എവിടെയെന്നറിയില്ല.. പാതിയോര്‍മ്മയില്‍ ഭവാനിയമ്മ കണ്ണീരോടെ കാത്തിരിക്കുന്നു
അടൂര്‍ : രാത്രി സമയത്ത് തെരുവില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ പന്തളം തോട്ടക്കോണം വാലുതെക്കേതില്‍ പുരുഷോത്തമന്‍ പിളളയുടെ ഭാര്യ ഭവാനിയമ്മ (77) നെ അടൂര്‍ പോലീസ് കഴിഞ്ഞ 21നാണ് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചത്. അന്വേഷണത്തില്‍ ഇവര്‍ക്ക് മൂന്ന് മക്കളുണ്ടെന്നും അടുത്ത ദിവസം അവരെത്തി കൂട്ടിക്കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും ആരും എത്താത്ത സാഹചര്യത്തില്‍ പോലീസ് നല്‍കിയ നമ്പരുകളില്‍ ബന്ധപ്പെട്ടെങ്കിലും ആരും എത്തുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ആഴ്ച മുടിയൂര്‍ക്കോണം തോട്ടക്കോണം ഭാഗത്തുണ്ടായ വെളളപ്പൊക്കത്തെ തുടര്‍ന്ന് പന്തളം നഗരസഭ കൗണ്‍സിലര്‍ കെ. ആര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചതായിരുന്നു ഭവാനിയമ്മയെയും ഭര്‍ത്താവ് പുരുഷോത്തമന്‍ പിളളയെയും എന്നറിഞ്ഞത്.
പൊളളലേറ്റ പരുക്കുകളോടെ ദുരിതാശ്വാസ ക്യാംപിലെത്തിയ പുരുഷോത്തമന്‍ പിളളയുടെ ദുരിതത്തെ കണക്കിലെടുത്ത് ക്യാംപിന്റെ ചുമതലയുളള റവന്യു-ആരോഗ്യവകുപ്പ്-ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ഇടപെട്ട് ഇവരെ രണ്ട്പേരേയും ആശുപത്രിയിലാക്കിയതായി പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ഭവാനിയമ്മയ്ക്ക് വ്യക്തമായ ഓര്‍മ്മ ഉണ്ടായിരുന്നില്ല.
ഭര്‍ത്താവിനെ മകന്‍ കൊണ്ടു പോയെന്നും ഭവാനിയമ്മ മകളുടെ വീട്ടിലെത്തിയെങ്കിലും തിരികെ അയച്ചെന്നുമൊക്കെയാണ് പറയുന്നത്. സ്വത്തുക്കളും പണവുമൊക്കെ മക്കള്‍ വീതം വാങ്ങിച്ചതാണെന്നും ആരും നോക്കാനില്ലാത്ത അവസ്ഥയിലാണ് തോട്ടക്കോണത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങി താമസിച്ചതെന്നും, അതും മക്കള്‍ എഴുതി വാങ്ങിയതായും ഇവര്‍ പറയുന്നു.
ഓര്‍മ്മ വന്നപ്പോള്‍ മുതല്‍ മക്കളുടെ വരവിനായി കാത്തിരിക്കുകയാണിവര്‍ ഭര്‍ത്താവ് പുരുഷോത്തമന്‍പിളള ഇപ്പോള്‍ എവിടെയാണെന്ന് ഇവര്‍ക്ക് അറിയില്ല. മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കുവാന്‍ മക്കള്‍ തയ്യാറാകാത്ത പക്ഷം നിയമനടപടികളിലൂടെ പരിഹാരം തേടുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.
Your comment?