അടൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി പി.ടി.രാധാകൃഷ്ണ കുറുപ്പിന് കണ്ണീരോടെ വിട
അടൂര്‍: ജന്മഭൂമി ലേഖകനും അടൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ
പി.ടി.രാധാകൃഷ്ണ കുറുപ്പിന് കണ്ണീരോടെ വിട. ബുധനാഴ്ച രാവിലെ 10-ന് രാധാകൃഷ്ണ കുറുപ്പിന്റെ ഭൗതിക ശരീരം കെ.എസ്.ആര്‍.ടി.സി ജംങ്ഷനില്‍ അടൂര്‍ ടൂറിസ്റ്റ് ഹോമിന് മുന്‍വശത്ത് പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 11-ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി രാധാകൃഷ്ണകുറുപ്പിന്റെ 14-ാം മൈല്‍ മേലൂട് കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ വീട്ടിലേക്ക് യാത്രയായി. ഇവിടെയും നിരവധി ആളുകള്‍ എത്തിയിരുന്നു.
വൈകിട്ട് 3.30-ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, യു.ഡി.ഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, പത്തനംതിട്ട ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ മണിലാല്‍,സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, അടൂര്‍ നരസഭ ചെയര്‍മാര്‍ ഡി.സജി,എന്‍.എസ്.എസ് അടൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലഞ്ഞൂര്‍ മധു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്‍, ആര്‍.എസ്.എസ് സംസ്ഥാന സഹകാര്യവാഹ് പ്രസാദ് ബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എസൂരജ്, ബി.ജെ.പി സംസ്ഥാന നേതാക്കളായ അജിത് കുമാര്‍, അശോകന്‍ കുളനട, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീനാ ദേവി കുഞ്ഞമ്മ,സി. കൃഷ്ണകുമാര്‍
UDF നിയോ കണ്‍വീനര്‍ പഴകുളം ശിവദാസന്‍, BJP സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍,
കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി സ്മിജന്‍, പ്രസിഡന്റ് അനില്‍ ബിശ്വാസ്, ഐ.ജെ.യു ദേശീയ സമതി അംഗങ്ങളായ ബാബു തോമസ്, ആഷിക് മണിയംകുളം, പല്ലിശേരി, സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലി, ശ്രീ മൂലം മോഹന്‍ദാസ്,എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച കാറ്റിലും മഴയിലും റോഡരികില്‍ നിന്ന മരം ബൈക്കില്‍ സഞ്ചരിച്ചിക്കുകയായിരുന്ന രാധാകൃഷ്ണന്റെ മുകളില്‍ വീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മരണം.
Your comment?