സമൂഹവിരുദ്ധരുടെ താവളം: അടൂര്‍കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡും പരിസരത്തെ റോഡുകളും

Editor

അടൂര്‍ : സമൂഹവിരുദ്ധരുടെ പ്രധാന താവളമായി മാറിയിരിക്കുകയാണ് അടൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡും പരിസരത്തെ റോഡുകളും. നഗരത്തില്‍ സന്ധ്യ മയങ്ങിയാല്‍ ഒന്നിറങ്ങി നടക്കണമെങ്കില്‍ പേടിക്കണം. കാരണം ഏതുസമയവും സമൂഹവിരുദ്ധരുടെ ശല്യം പ്രതീക്ഷിക്കാം. രാത്രിയുടെ മറപറ്റി കടവരാന്തകള്‍ മുഴുവന്‍ ഇവര്‍ കൈയ്യേറുകയാണ്.

സമൂഹവിരുദ്ധര്‍ തമ്മില്‍ നടക്കുന്ന ചെറിയ തര്‍ക്കങ്ങള്‍ പലപ്പോഴും വലിയ അടിപിടിയില്‍ കലാശിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു. കൂടാതെ രാവിലെ കട തുറക്കുമ്പോള്‍ കടയ്ക്കു മുന്‍പില്‍ പലപ്പോഴും മലമൂത്രവിസര്‍ജനം ചെയ്തുവെയ്ക്കുന്നത് പതിവാണെന്നും വ്യാപാരികള്‍ പറയുന്നു.

ഇല്ലത്തുകാവ് ക്ഷേത്രം, കോ-ഓപ്പറേറ്റീവ് കോളേജ് റോഡ്, ഇല്ലത്തുകാവ് ക്ഷേത്രം -പുതുവീട്ടില്‍പടി പാലം റോഡ്, സെന്റ് മേരീസ് സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ സമൂഹവിരുദ്ധശല്യം രൂക്ഷമാണ്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി പി.ടി.രാധാകൃഷ്ണ കുറുപ്പിന് കണ്ണീരോടെ വിട

മുമ്പിലിരിക്കുന്ന വെള്ളപ്പാത്രത്തില്‍ ആവിപറക്കുന്ന നല്ല ചൂടുചോറ്

Your comment?
Leave a Reply