വൈദ്യുതി സംബന്ധമായ അപകടങ്ങളും അപകടസാധ്യതകളും അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു
പത്തനംതിട്ട:ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ട സാഹചര്യത്തില്‍, കനത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കോ 9446009409, 9446009451 എന്നീ നമ്പറുകളിലോ അറിയിക്കാം.
ഒരു കാരണവശാലും പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ പൊതുജനങ്ങള്‍ സ്പര്‍ശ്ശിക്കുവാന്‍ പാടുള്ളതല്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതാത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം.
കേന്ദ്രകാലാവസ്ഥവകുപ്പും സംസ്ഥാന ദുരന്തനിവാരണഅതോറിറ്റിയും നല്‍കിയ മുന്നറിയിപ്പുകള്‍ അനുസരിച്ചു കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന കനത്തമഴയും കാറ്റുംമൂലം പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്കു സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളുംതകരാറുകളും പരിഹരിക്കുന്നതിന് കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു.
Your comment?