കുറഞ്ഞ സമയം കൊണ്ട്കൂടുതല്‍ പുഷപ്പ് എടുത്ത് വിദ്യാര്‍ത്ഥി റിക്കാഡിട്ടു
കടമ്പനാട്:കുറഞ്ഞ സമയം കൊണ്ട്കൂടുതല്‍ പുഷപ്പ് എടുത്ത് വിദ്യാ
ര്‍ത്ഥി റിക്കാഡിട്ടു. അടൂര്‍ കടമ്പനാട് വൈബി ഭവന് ജിനുബിനുവാണ് മുപ്പത് സെക്കന്റില്‍ 60 പുഷപ്പ് എടുത്ത് ഇന്ത്യാ ബുക്ക് ഓഫ് റിക്കോഡിലും ഏഷ്യാ ബുക്ക് ഓഫ് റിക്കോഡിലും കയറിപ്പറ്റിയ ത്. ഇരുപതില്‍ താഴെ പ്രായമുള്ള വരില്‍ കേരളത്തില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യയാളാണ് ജിനുബിനു .
അടൂര്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജിനു ബിനു ഒമ്പതാം ക്ലാസില്‍ പഠിക്കു മ്പോള്‍ മുതല്‍ ജിമ്മില്‍ പോയി പരിശീലനം നേടിയിരുന്നു.ലോക്ക് ഡൗണ്‍ സമയത്ത് കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഇതോടെയാ ണ് അംഗീകാരങ്ങള്‍ ഒന്നൊന്നാ യി തേടിയെത്തിയത്. പുഷ്അപ്പ് എടുക്കുന്നതിന്റെ വീഡിയോ മത്സരത്തിനായി മെയില്‍ ചെയ്ത് കൊടുക്കുകയായിരുന്നു. കടമ്പ നാട് പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് കൃഷിമന്ത്രി പി. പ്രസാദ് ജിനു ബിനുവിനെ ആദരിച്ചിരുന്നു. ബിനു ബേബിയുടേയും കൊച്ചുമോളുടേയും മകനാണ്. ജീനാ ബിനുവാണ് സഹോദരി.
Your comment?