‘ജാക്കിപ്പുറത്ത് ‘അടൂര്‍ കെ. എസ്. ആര്‍.ടി.സി ബസ്സ്റ്റാന്റ്
അടൂര്‍: ദീര്‍ഘദൂര ബസുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും വന്നു പോകുന്ന അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു പറയാനുള്ളത് പരാധീനതകളുടെ കഥകള്‍ മാത്രമാണ്. ഇവിടെ യാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. 1983 മെയ് ഏഴിനാണ് അടൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് ഒരു കെട്ടിടം വരുന്നത്.
പരിമിതിയില്‍ വീര്‍പ്പുമുട്ടിയ പഴയ കെട്ടിടത്തില്‍ നിന്നും പുതിയ രണ്ടു നില കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയപ്പോള്‍ പല മാറ്റങ്ങളും പ്രതീക്ഷിച്ചിരുന്നു. മുകളില്‍ ഓഫീസുകളും താഴെ യാത്രക്കാര്‍ക്ക് ഇരിക്കുവാനുള്ള സൗകര്യവും കടമുറികളുമാണ് പുതിയ കെട്ടിടത്തില്‍ വന്നത്. പക്ഷെ കടമുറികള്‍ വന്നതല്ലാതെ യാത്രക്കാരുടെ ഇരിപ്പിടം മാത്രം തയ്യാറാക്കിയിരുന്നില്ല. നാളുകള്‍ക്കു ശേഷം സ്റ്റാന്റിലെ ജീവനക്കാര്‍ തന്നെ ബസുകളുടെ ഉപയോഗശൂന്യമായ സാധനങ്ങള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്കുള്ള ഇരിപ്പിടം ഉണ്ടാക്കുകയായിരുന്നു.
ഇവിടത്തെ ഓഫീസ് ജീവനക്കാര്‍ക്കും കൂടാതെ ഓപ്പറേറ്റീവ് ജീവനക്കാര്‍, ഡ്യൂട്ടി കഴിഞ്ഞ് വരുന്ന കണ്ടക്ടര്‍മാര്‍ – ഡ്രൈവര്‍മാര്‍എന്നിവര്‍ക്ക് ടോയ്‌ലറ്റ് സംവിധാനം ഇല്ല. ഇത് മൂലം ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.
സ്റ്റാന്റിലെ ടോയ് ലറ്റ് ബ്ലോക്കും അടച്ചിട്ടു.
ബസ്സ് സ്റ്റാന്റിലെ കെട്ടിടത്തിനോടു ചേര്‍ന്നാണ് ശൗചാലയം ഉള്ളത്.ഇത് ഏറെ
നാളായി അടഞ്ഞ് കിടക്കുകയാണ്.കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ പാകിയിരിക്കുന്ന ഓടുകള്‍ എല്ലാം പൊട്ടി തുടങ്ങി.
ശൗച്യാലയം പ്രവര്‍ത്തിച്ച സമയം ശൗചാലയത്തില്‍ നിന്നും പുറത്തേക്കു വരുന്ന മലിനജലം ശൗചാലയ കെട്ടിടത്തിനടുത്തു തന്നെ കെട്ടി നില്‍ക്കുന്നതിനാല്‍ എപ്പോഴും ഈ ഭാഗത്ത് വലിയ ദുര്‍ഗന്ധമായിരുന്നു. ഇത്തരം മാലിന്യം ശുദ്ധീകരിച്ച് ഒഴുക്കി കളയാനുള്ള നടപടികള്‍ ഉണ്ടായില്ല.
സ്ത്രീയാത്രക്കാര്‍ ബുദ്ധിമുട്ടുന്നു.
സ്റ്റാന്റില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി ഇരിപ്പിടങ്ങളില്ല. കൈ കുഞ്ഞുങ്ങളേയും കൊണ്ടുവരുന്ന സ്ത്രീകള്‍ക്ക് മുലപ്പാല്‍ കൊടുക്കുവാന്‍ ഒരു സംവിധാനവും ഇവിടെയില്ല. അടൂരിലെ ഒരു യുവജന സംഘടന മുലപ്പാല്‍ നല്‍കുന്നതിനായി ഒരു ക്യാബിന്‍ നിര്‍മ്മിച്ചു നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. പക്ഷെ ക്യാബിന്‍ വയ്ക്കാന്‍ അനുമതി നല്‍കിയില്ല. ഗ്യാരേജിനോട് ചേര്‍ന്ന് സ്ത്രീകളുടെ ഒരു വിശ്രമകേന്ദ്രം ഉണ്ടെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ അവിടേക്ക് ആരും പോകാറില്ല. ഈ കെട്ടിട ത്തിലാണ് വനിതാ ജീവനക്കാര്‍
വിശ്രമിക്കുന്നത്. സ്റ്റാന്റില്‍ സുരക്ഷയ്ക്ക് വനിതാ പോലീസിന്റെ സേവനം ഇല്ല.
Your comment?