കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Editor

ലഖ്‌നൗ: ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുതല്‍ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍ണ മാറ്റം പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴയ സര്‍ക്കാരുകള്‍ക്ക് ബംഗ്ലാവുകള്‍ ഇടിച്ചു നിരത്തുകയും ആഢംബര വീടുകള്‍ നിര്‍മ്മിക്കുന്നതിലുമായിരുന്നു ശ്രദ്ധ മുഴുവന്‍. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷക്കാലം ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഭരിച്ചത്. ഞങ്ങളാരും സ്വന്തമായി വീട് ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്തെ 42 ലക്ഷം പാവപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കി. ക്രിമിനലുകളെ ഇല്ലാതാക്കി. ഇതോടെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചു. ഇത് വ്യക്തമാക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 350 സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കും എന്നാണ്- അദ്ദേഹം പറഞ്ഞു.

സമാജ്വാദി പാര്‍ട്ടിയുടെ ഭരണ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 325 സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. സമാജ്വാദി പാര്‍ട്ടിയ്ക്കും സഖ്യകക്ഷികള്‍ക്കും 54 സീറ്റും ബിഎസ്പിയ്ക്ക് 19 സീറ്റും മറ്റുപാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകളുമാണ് ലഭിച്ചിരുന്നത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍

ഡെങ്കിപ്പനിയുടെ കൂടുതല്‍ അപകടകാരിയായ ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ