ഡെങ്കിപ്പനിയുടെ കൂടുതല്‍ അപകടകാരിയായ ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡെങ്കിപ്പനിയുടെ കൂടുതല്‍ അപകടകാരിയായ ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തി. അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു.കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളി ചര്‍ച്ച ചെയ്തത്.
കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്.
Your comment?