സമ്പൂര്‍ണ്ണ വാക്സിനേഷനു വേണ്ടി സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്
കുമളി: സമ്പൂര്‍ണ്ണ വാക്സിനേഷനു വേണ്ടി സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട്. ആദ്യമെത്തുന്ന 100 പേര്‍ക്ക് ടിഫിന്‍ ബോക്സ് സമ്മാനം, കൂപ്പണ്‍ നറുക്കെടുത്ത് വിജയിക്ക് ഒന്നാം സമ്മാനം ഗ്രൈന്‍ഡര്‍. രണ്ടാം സമ്മാനം മിക്സി. പ്രോത്സാഹന സമ്മാനമായി മൊബൈല്‍ ഫോണുകള്‍. കോവിഡ് വാക്സീനെടുക്കാന്‍ എത്തുന്നവര്‍ക്ക് തമിഴ്നാട് പഞ്ചായത്ത് അധികൃതര്‍ പ്രഖ്യാപിച്ച സമ്മാനത്തിന്റെ പട്ടികയാണിത്.
കോവിഡ് വാക്സിനേഷന് വിജയത്തിലെത്തിക്കാനാണ് തമിഴ്നാട്ടിലെ പഞ്ചായത്തുകള്‍ സമ്മാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്. 100 ശതമാനം വാക്സിനേഷനും പൂര്‍ത്തീകരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പദ്ധതി വിജയത്തിലെത്തിക്കാന്‍ പഞ്ചായത്തുകള്‍ തമ്മില്‍ വലിയ മത്സരത്തിലാണ്.
തമിഴ്നാട്ടില്‍ ഇന്നലെ മെഗാ വാക്സിനേഷന്റെ ഭാഗമായി തേനി ജില്ലയില്‍ 450 സ്ഥലങ്ങളിലാണ് ക്യാംപ് സംഘടിപ്പിച്ചത്. ഒരാഴ്ചകൊണ്ട് തന്നെ സമ്പൂര്‍ണ വാക്സിനേഷനാണ് ലക്ഷ്യം.
Your comment?