ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി
ചെന്നൈ: ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കര്‍ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്.
ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. 2017ല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ബംഗ്ലാവില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ചശേഷമാണ് നടപടി.
നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയതില്‍പ്പെടുന്നു.
Your comment?