പറക്കോട് ഫെഡറല്‍ ബാങ്കിലെ നെറ്റ്വര്‍ക്ക് സിസ്റ്റം ബോക്സിനും : അടൂരില്‍ സെന്റ് മേരീസ് സ്കൂള്‍ പരിസരത്തെ കെട്ടിടത്തിന് തീ പിടിച്ചു
പറക്കോട് : ഫെഡറല്‍ ബാങ്കിലെ നെറ്റ്വര്‍ക്ക് സിസ്റ്റം ബോക്സിന് തീ പിടിച്ചു. ശനിയാഴ്ചയാണ് സംഭവം. ബാങ്കിനുള്ളിലെ സിസ്റ്റത്തിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ് അടൂര്‍ അഗ്നിരക്ഷാസേന വിഭാഗവും ബാങ്കിലെത്തി. ബാറ്ററിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടൂര്‍ : സെന്റ് മേരീസ് സ്കൂള്‍ പരിസരത്തെ കെട്ടിടത്തിന് തീ പിടിച്ചു.
തീപിടിക്കുന്നതുകണ്ട അടൂര്‍ ജനമൈത്രി യൂത്ത് വിങ് ഭാരവാഹി അഡ്വ. സന്ദീപ് അടൂര്‍ പോലീസ് ജനമൈത്രി ബീറ്റ് ഓഫീസര്‍ അനുരാഗ് മുരളീധരനെ വിവരം അറിയിച്ചു. അദ്ദേഹം അടൂര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
തുടര്‍ന്ന് സേന സ്ഥലത്തെത്തിയെങ്കിലും വഴിയില്ലാത്തതിനാല്‍ തീപിടിത്തം നടന്ന സ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബക്കറ്റില്‍ വെള്ളം എത്തിച്ചാണ് തീ അണച്ചത്.
സ്റ്റേഷന് ഓഫീസര്‍ വി.വിനോദ് കുമാര്‍, ജനമൈത്രി സമിതി അംഗം രാജശേഖരന്‍പിള്ള എന്നിവര്‍ക്കൊപ്പം ജനമൈത്രി യൂത്ത് വിങ് അംഗങ്ങളും യുവാദര്ശന അംഗങ്ങളു തീയണയ്ക്കാന്‍ നേതൃത്വം നല്കി.
Your comment?