ലോട്ടറി തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റാന്‍ നടപടി സ്വീകരിക്കണം: നഹാസ് പത്തനംതിട്ട
പത്തനംതിട്ട: ലോട്ടറി തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. ലോട്ടറി തൊഴിലാളികള്‍ രണ്ടാഴ്ചത്തേക്ക് വില്‍ക്കുന്നതിന് ആവശ്യമായ ടിക്കറ്റുകളാണ് ഒന്നിച്ചാണ് എടുക്കുന്നത്. ടിക്കറ്റുകള്‍ വാങ്ങി ദിവസങ്ങള്‍ കഴിയുമ്പോള്‍ തങ്ങളുടെ പ്രദേശം കണ്ടെയ്‌മെന്റ് സൂണുകളായി പ്രഖ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീടുകളിലെ സാഹചര്യങ്ങള്‍ ഓര്‍ത്ത് പുറത്തിറങ്ങി ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ചാല്‍ പോലീസിന്റെ വക പെറ്റിയും ഉണ്ടാകും. ഇതിലൂടെ ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയാതെ വന്‍ നഷ്ടമാണ് തൊഴിലാളികള്‍ക്കുണ്ടാവുന്നത്. ലോട്ടറി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു
Your comment?