പത്തനംതിട്ട എസ്.എസ്.എല്‍. സി. പരീക്ഷയ്ക്ക് വിജയിച്ച കുട്ടികളുടെ എണ്ണം 10341, ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ 14781 (അധിക സീറ്റുകള്‍4440)
പത്തനംതിട്ട: സംസ്ഥാനത്ത ആറുജില്ലകളില്‍ പത്താം ക്ലാസ് വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ പ്ലസ്വണ്ണിന് സീറ്റുകള്‍ കൂടുതല്‍. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് എസ്.എസ്.എല്‍. സി. പരീക്ഷയ്ക്ക് വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ സീറ്റ് ഹയര്‍സെക്കന്‍ഡറിക്ക് കൂടുതലുള്ളത്.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കഴിഞ്ഞ ദിവസം 20 ശതമാനം സീറ്റുകള്‍ കൂട്ടിയത്. സീറ്റ് വര്‍ധിപ്പിച്ചപ്പോഴാണ് തിരുവനന്തപുരം ജില്ലയില്‍ കുട്ടികളുടെ എണ്ണത്തേക്കാള്‍ സീറ്റ് കൂടിയത്.
ആറുജില്ലകളില്‍ എസ്.എസ്.എല്‍.സി.ക്ക് വിജയിച്ച കുട്ടികളുടെ എണ്ണം, ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ എന്നീ ക്രമത്തില്‍( ബ്രായ്ക്കറ്റില്‍ അധിക സീറ്റുകള്‍)
തിരുവനന്തപുരം:- 33891, 37650 (3759)
ആലപ്പുഴ:-21917, 22639 (722)
പത്തനംതിട്ട:-10341, 14781 (4440)
ഇടുക്കി:- 11197, 11867 (670)
കോട്ടയം:-19636, 22208 (2572)
എറണാകുളം:- 31491, 32539 (1048)
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസില്‍നിന്നുള്ള കുട്ടികള്‍ സംസ്ഥാന പ്ലസ്ടു സിലബസിലേക്ക് വന്നില്ലെങ്കില്‍ ഈ ജില്ലകളില്‍ ഇത്തവണ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ബാക്കി എട്ടുജില്ലകളിലും സീറ്റുകള്‍ കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സിലബസില്‍ നിന്നുള്ള 37,000 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി കേരള സിലബസില്‍ ചേര്‍ന്നുവെന്നാണ് കണക്ക്. എന്നിട്ടും ഹയര്‍ സെക്കന്‍ഡറിയില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഈ വര്‍ഷം അവര്‍ക്ക് പൊതു പരീക്ഷയില്ലാഞ്ഞതിനാല്‍ ചേരുന്നവരുടെ എണ്ണം കുറഞ്ഞേക്കാം. പോളിടെക്നിക്കിലും വി.എച്ച്.എസ്.ഇ.യിലും കുട്ടികള്‍ ചേരുന്നതുകൂടി കണക്കാക്കിയാല്‍ ഇപ്പോഴത്തെ നിലയിലുള്ള സീറ്റുവര്‍ധന അശാസ്ത്രീയമാണെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2551 കുട്ടികള്‍ മാത്രമാണ് അധികമായി എസ്.എസ്.എല്‍.സി. വിജയിച്ചത്.
വര്‍ഷാവര്‍ഷം ഒഴിഞ്ഞുകിടക്കുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ പരിഗണിക്കുമ്പോള്‍ സീറ്റുവര്‍ധന ആവശ്യമില്ലെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ പറയുന്നു.
Your comment?