ലീന മരിയ പോളിനെ ചോദ്യം ചെയ്തു; ആഡംബര കാറുകള്‍ പിടിച്ചെടുത്തു

Editor

ചെന്നൈ: തിഹാര്‍ ജയിലില്‍ കഴിയവേ, 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.

ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.

അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടിച്ചു പൂസായ ഡോക്ടര്‍ സ്വന്തം കാറു കൊണ്ട് മൂന്നു വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു: സഹപ്രവര്‍ത്തകര്‍ വന്നു കുപ്പി മാറ്റിയിട്ടും പത്തനംതിട്ട പൊലീസ് എത്തിയില്ല

ഇന്‍സ്റ്റാഗ്രാമിലൂടെ ആദ്യം കാമുകിയാക്കിയത് മാതാവിനെ: പിന്നീട് ഒളിച്ചോടിയത് പതിനഞ്ചു വയസുള്ള മകളുമായി: ഈ ഇരുപതുകാരന്‍ കാമുകന്‍ ആെളാരു കില്ലാഡി: പോക്സോ കേസില്‍ അറസ്റ്റിലുമായി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ