ഇന്‍സ്റ്റാഗ്രാമിലൂടെ ആദ്യം കാമുകിയാക്കിയത് മാതാവിനെ: പിന്നീട് ഒളിച്ചോടിയത് പതിനഞ്ചു വയസുള്ള മകളുമായി: ഈ ഇരുപതുകാരന്‍ കാമുകന്‍ ആെളാരു കില്ലാഡി: പോക്സോ കേസില്‍ അറസ്റ്റിലുമായി

Editor

പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാം വഴി മാതാവിനെ വളച്ചെടുത്ത ഇരുപതുകാരന്‍ മകളുമായി ഒളിച്ചോടി. സിനിമാക്കഥയെ വെല്ലുന്ന ഒളിച്ചോട്ടത്തിനൊടുവില്‍ ഒളിപാര്‍ത്തിരുന്ന റബര്‍ തോട്ടത്തില്‍ നിന്ന് രണ്ടിനെയും പൊലീസ് പൊക്കി. കാമുകന്‍ പോക്സോ കേസില്‍ പ്രതിയുമായി. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ നാടകം അവസാനിച്ചത് രാത്രിയോടെയാണ്.

പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയുമായി ബൈക്കിലാണ് പ്രതി പത്തനാപുരം ചെളിക്കുഴി സ്വദേശി അശോക് കുമാര്‍ (20) പോയത്. തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പ്ലാന്‍. മുന്നോടിയായി ഇളമണ്ണൂരിലുള്ള മുത്തശിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ കൊണ്ടു ചെന്നെങ്കിലും അവിടെ കയറ്റിയില്ല. പൂതങ്കര ക്ഷേത്രത്തിന് അടുത്തുളള റബര്‍ തോട്ടത്തില്‍ ഇരുവരും ഒളിച്ചു കഴിഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ 2.30 നാണ് അശോകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിളിച്ചിറക്കി ബൈക്കില്‍ കൂട്ടിക്കൊണ്ടു പോയത്. തുമ്പമണ്‍ ഭാഗത്ത് ചെന്നപ്പോള്‍ ഇരുവരും മൊബൈല്‍ഫോണ്‍ ഓഫ് ചെയ്തു. അശോകന് തമിഴ്നാടുമായി അടുത്ത ബന്ധമുണ്ട്. അവിടേക്ക് പെണ്‍കുട്ടിയെ കൊണ്ടു പോകാനായിരുന്നു ശ്രമം. മാതാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച ഇലവുംതിട്ട പൊലീസിന് കമിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വച്ചിരുന്നത് തടസമായി.

തുടര്‍ന്ന് അശോകന്റെ കൂട്ടുകാരെ ബന്ധപ്പെട്ട് ഇവരില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് പൂതങ്കരയിലെ റബര്‍ തോട്ടത്തില്‍ നിന്ന് മണിക്കൂറുകള്‍ക്കകം ഇരുവരെയും പിടികൂടിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയുടെ മാതാവുമായി അശോകന്‍ അടുപ്പം സ്ഥാപിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. തുടര്‍ന്ന് വീട്ടില്‍ നിത്യസന്ദര്‍ശകനായ അശോകന്‍ മാതാവിനോടുള്ള സൗഹൃദത്തിനൊപ്പം തന്നെ മകളെയും വലയില്‍ വീഴ്ത്തുകയായിരുന്നു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

 

 

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലീന മരിയ പോളിനെ ചോദ്യം ചെയ്തു; ആഡംബര കാറുകള്‍ പിടിച്ചെടുത്തു

അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ നാലു കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ