5:32 pm - Sunday November 24, 1230

അപകടത്തില്‍ പരുക്കേറ്റയാളുടെ കാലിന് പ്ലാസ്റ്റര്‍ ഇട്ടതില്‍ പിഴവ്: അടൂര്‍ മരിയ ആശുപത്രി 1.60 ലക്ഷം നഷ്ടപരിഹാരം നല്‍കണം

Editor

പത്തനംതിട്ട: കാലിന് പരുക്കേറ്റ രോഗിയുടെ ചികിസാ പിഴവുണ്ടായതിന് നഷ്ടപരിഹാരമായി അടൂര്‍ മരിയ ആശുപത്രി 1.60 ലക്ഷം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധി. ആശുപത്രിക്കും ഡോ. ജിനു തോമസിനുമെതിരെയാണ് ഉത്തരവ്. പറക്കോട് – പുതുമല കാഞ്ഞിരവിളയില്‍ വീട്ടില്‍ സാനു ഡേവിഡ് ആണ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ ഇതു സംബന്ധിച്ച് കേസ് ഫയല്‍ ചെയ്തത്. 1,50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കാനാണ് വിധി.

സാനു ഡേവിഡിന് 2014 സെപ്റ്റംബറില്‍ പത്തനംതിട്ടയ്ക്കടുത്തു വച്ചാണ് അപകടത്തില്‍ പരുക്കേറ്റത്. ചികില്‍സയ്ക്ക് വേണ്ടി അടൂര്‍ മരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ ജിനു തോമസാണ് സാനു ഡേവിഡിനെ പരിശോധിച്ചത്. അദ്ദേഹത്തിന്റെ ഇടതു കണങ്കാലിന്റെ ജോയിന്റ് തെറ്റിയിട്ടുണ്ടെന്നും കാലിനു പൊട്ടലുണ്ടെന്നും പറഞ്ഞ് പ്ലാസ്റ്റര്‍ ഇട്ട് വിടുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ ചെന്ന് പഴയ പ്ലാസ്റ്റര്‍ നീക്കം ചെയ്ത് പുതിയത് ഇടുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് സാനു ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു. പ്ലാസ്റ്ററും നീക്കം ചെയ്തു.

ഒരു മാസം നടന്നു കഴിയുമ്പോള്‍ കാലിന്റെ വളവ് നിവരുമെന്നും വേദന കുറയുമെന്നും ഡോക്ടര്‍ ഉറപ്പു നല്‍കി. ഒരു മാസം കഴിഞ്ഞിട്ടും കാലിന്റെ വേദനയും വളവും മാറാത്ത കാര്യം ഡോക്ടറെ അറിയിച്ചപ്പോള്‍ എല്ലാം ശരിയായി
കൊളളുമെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നുവത്രേ. ഡോക്ടറുടെ ചികിത്സയില്‍ സംശയം തോന്നിയ സാനു തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി. കാലിന് ഓപ്പറേഷന്‍ ചെയ്യുകയും ചെയ്തു. ഇതിന് 1,44,000 രൂപയോളം ചെലവായി. മാസങ്ങളോളം ഇങ്ങനെ ചികിത്സിച്ചു നടന്നതു കൊണ്ട് തനിക്കുണ്ടായിരുന്ന താത്കാലിക ജോലി നഷ്ടപ്പെട്ടുവെന്നും പരാതിയിലുണ്ടായിരുന്നു. മരിയ ആശുപത്രിയില്‍ ശരിയായ രീതിയില്‍ കാലിനു പ്ലാസ്റ്റര്‍ ഇട്ടിരുന്നുവെങ്കില്‍ പിന്നീട് ഓപ്പറേഷന്‍ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നാണ് സാനു പറയുന്നത്.

ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടെയും പിഴവു കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് സാനു കോടതിയില്‍ മൊഴി നല്‍കി. വാദങ്ങളും തെളിവു രേഖകളും പരിശോധിച്ച കമ്മിഷന്‍ സാനുവിന്റെ പരാതി ശരിയാണെന്ന് കണ്ടെത്തി എതിര്‍കക്ഷികള്‍ നഷ്ടപരിഹാരം കൊടുക്കാന്‍ വിധിക്കുകയായിരുന്നു. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്നത്തെ പ്രധാനവാര്‍ത്ത ‘പ്രായം തോറ്റു രാഘവന്‍പിള്ളചേട്ടന്റെ ചുറുചുറുക്കിന് മുന്നില്‍’

അടൂര്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ ഇപ്പോള്‍ 39 ബസുകള്‍മാത്രം: ഡിപ്പോ പൂട്ടുമോ.?

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ