മറ്റു രാജ്യങ്ങള്‍വഴി യു.എ.ഇ.യില്‍ എത്തുന്നതിനുള്ള പ്രവാസികളുടെ നീക്കം ശക്തമായി

ദുബായ്: ഇന്ത്യയില്‍നിന്ന് യു.എ.ഇ.യിലേക്ക് ജൂലായ് 31 വരെ നേരിട്ട് വിമാനസര്‍വീസില്ലെന്ന് വ്യക്തമായതോടെ മറ്റു രാജ്യങ്ങള്‍വഴി യു.എ.ഇ.യില്‍ എത്തുന്നതിനുള്ള പ്രവാസികളുടെ നീക്കം ശക്തമായി. പ്രവേശനവിലക്കിന്റെ ആദ്യഘട്ടത്തില്‍ അര്‍മേനിയ, ഉസ്ബെക്കിസ്താന്‍ വഴിയെല്ലാം പ്രവാസികള്‍ യു.എ.ഇ.യിലേക്ക് എത്തിയിരുന്നു. എന്നാലിപ്പോള്‍ ഖത്തര്‍കൂടി ഇത്തരത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണകരമായി.
ഖത്തറിലേക്ക് ഇന്ത്യക്കാര്‍ക്ക് പോകാന്‍ സൗജന്യ സന്ദര്‍ശക വിസ അനുവദിക്കുന്നുണ്ട്. നിരവധി ട്രാവല്‍ ഏജന്‍സികള്‍ ഖത്തര്‍വഴിയുള്ള ക്വാറന്റീന്‍ പാക്കേജും അവതരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഖത്തറില്‍ രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കി യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്താനാവുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് കുറേക്കൂടി ആശ്വാസമാവുകയാണ് ഈ നടപടി. എന്നാല്‍ നേരിട്ട് യു.എ.ഇ.യിലേക്ക് എത്താവുന്ന സാഹചര്യം ഇപ്പോഴുമായിട്ടില്ല. ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമൊന്നും വ്യക്തമാക്കിയിട്ടില്ല. അതേസമയം ജൂലായ് 25 വരെ ഇന്ത്യയില്‍നിന്ന് യാത്രാവിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ഞായറാഴ്ച വ്യക്തമാക്കി. ഈ മാസം 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Your comment?