ഓഗസ്റ്റ് മുതല്‍ എയര്‍ ഇന്ത്യയുടെ ദോഹ-കൊച്ചി, മുംബൈ, ഹൈദരാബാദ് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങും

ദോഹ: ഓഗസ്റ്റ് മുതല്‍ എയര്‍ ഇന്ത്യയുടെ ദോഹ-കൊച്ചി, മുംബൈ, ഹൈദരാബാദ് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങും. ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെ നേരിട്ടുള്ള കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. കൊച്ചി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് ദോഹയില്‍ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ വെബ്സൈറ്റിലെ ബുക്കിങ് വിവരങ്ങള്‍ പ്രകാരം ദോഹ-കൊച്ചി ചൊവ്വ, വ്യാഴം, കൊച്ചി-ദോഹ ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസുള്ളത്. 445 റിയാല്‍ മുതലാണ് ദോഹ-കൊച്ചി നിരക്കുകള്‍.
ദോഹ-മുംബൈ ബുധന്‍, വെള്ളി ദിവസങ്ങളിലും ദോഹ-ഹൈദരാബാദ് ഞായര്‍, ബുധന്‍ ദിവസങ്ങളിലുമാണ്. നിലവില്‍ ദോഹയില്‍ നിന്ന് ഡല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളിലേയ്ക്ക് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.
Your comment?