അബുദാബിയില്‍ ദേശീയ അണുനശീകരണ യജ്ഞം നടത്തുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി

അബുദാബി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഈ മാസം 19 മുതല്‍ ദേശീയ അണുനശീകരണ യജ്ഞം നടത്തുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ ആരും പുറത്തിറങ്ങാനോ വാഹനങ്ങള്‍ സഞ്ചരിക്കാനോ പാടില്ല.
ഭക്ഷണത്തിനോ മരുന്നിനോ അല്ലാതെ ആരും പുറത്തിറങ്ങരുതെന്നും എല്ലാവരും തങ്ങളുടെ വീടുകളില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. യാത്രാ അനുമതിക്ക്: www.adpolice.gov.ae
Your comment?