കൊറോണ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന്

ജെനീവ:കൂടുതല്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ ലോകത്ത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.അവയെ നിയന്ത്രിക്കുന്നത് കൂടുതല്‍ വെല്ലുവിളിയായിരിക്കുമെന്നും ഡബ്ലു.എച്ച്.ഒ എമര്‍ജന്‍സി കമ്മിറ്റി വ്യക്തമാക്കി.
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ല. പുതിയതും നിലവിലുള്ളതിനേക്കാള്‍ അപകടകാരിയുമായ വൈറസ് വകഭേദങ്ങള്‍ ഉണ്ടായേക്കാം. അവ ലോകത്ത് വ്യാപിച്ചേക്കാം. അവയെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളി ഉയര്‍ത്താനിടയുണ്ട്,ഡബ്ലു.എച്ച്.ഒ എമര്‍ജന്‍സി കമ്മിറ്റി പറഞ്ഞു.
അന്താരാഷ്ട്ര യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന നിലപാടിനെയും ഡബ്ല്യൂ.എച്ച്.ഒ. എതിര്‍ത്തു. അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി നല്‍കുന്നതിന് വാക്സിനേഷന്‍ മാത്രമാകരുത് മാനദണ്ഡം. ലോകത്ത് വാക്സിന്‍ വിതരണം ഒരേവിധത്തിലല്ല നടക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടി.
Your comment?