ഏനാദിമംഗലത്തെ ജനതയെ കാര്‍ന്നുതിന്നുവാന്‍ പോകുന്ന തരത്തിലുള്ള വൈറസിനെതിരെ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ നാട് നാമാവിശേഷമാകും; ജാതി മത ചിന്തകള്‍ക്ക് അതീതമായി ഒരു നാടിന്റെ ചെറുത്തു നില്‍പ്പിനായുള്ള പോരാട്ടം ശക്തമാകുന്നു; ഇളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ടാര്‍ മിക്‌സിങ്ങ് പ്ലാന്റ് സ്ഥാപിക്കാന്‍ ഉള്ള നീക്കത്തിനെതിരെ സേവ് ഏനാദിമംഗലം ക്യാമ്പയ്‌നുമായി ജനകീയ സമിതി
അടൂര്‍: നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കാവുന്ന ടാര്‍ മിക്സിങ് യൂണിറ്റ് ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ സമരത്തിലാണ്. പ്രാദേശിക സിപിഎം-ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ സമരത്തെ അനുകൂലിക്കുന്നു.
സേവ് ഏനാദിമംഗലം എന്ന ഫേസ് ബുക്ക് പേജും കൂട്ടായ്മയും ഉണ്ടാക്കി പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സമരത്തിന് ചുക്കാന്‍ പിടിക്കുന്നത്. സിപിഎമ്മിന്റെ പഞ്ചായത്തംഗവും ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ശങ്കര്‍ മാരൂര്‍ ഇവര്‍ക്കൊപ്പമുണ്ട്.
പ്ലാന്റിനെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശം ആകമാനം പോസ്റ്റര്‍ പതിപ്പിച്ചു. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ ഭാരവാഹിയും പ്രദേശത്തെ എംഎല്‍എയുമായ കെയു ജനീഷ് കുമാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കോന്നി നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ജനീഷ്‌കുമാറിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ പഞ്ചായത്ത് കൂടിയാണ് ഏനാദിമംഗലം. ഇവിടെ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് രൂക്ഷമായ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് ആരോപിച്ച് പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമര രംഗത്താണ്. ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്ന ഡിവൈഎഫ്‌ഐക്കാരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍, ഇവരുടെ സമരത്തിന് സിപിഎം പിന്തുണയില്ല.
പ്ലാന്റിനെതിരായ സമരത്തിന് ബിജെപി, കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അനുമതി നല്‍കിയിട്ടില്ല.
Your comment?